മാലി - ചൈന ബന്ധം: സാമ്പത്തിക സഹായത്തിൽ ഇന്ത്യ പുനരാലോചനയ്ക്ക്

സ്വയം കുഴി തോണ്ടി മാലി
mali-india
മാലി ഇന്ത്യ
Updated on

മാലി ദ്വീപിന് നിലവിൽ നൽകി വരുന്ന സാമ്പത്തിക സഹായ ത്തിൽ ഇന്ത്യ പുനരാലോചനയിലേയ്ക്കു നീങ്ങുന്നു. മാലി ദ്വീപ് ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാൻ നടത്തുന്ന ശ്രമങ്ങളാണ് ഇന്ത്യ ഈ കടുത്ത തീരുമാനത്തിലേയ്ക്കു നീങ്ങാൻ കാരണമായത്.

ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ മാലദ്വീപിന്‍റെ റവന്യു വരുമാനത്തെ വലിയതോതിൽ ബാധിക്കുമെന്നാണ് ഇന്ത്യ കരുതുന്നത്. സ്വതന്ത്ര വ്യാപാര കരാർ മൂലം നികുതിയിനത്തിൽ റവന്യുവരുമാനം മാലദ്വീപിന് ലഭിക്കുന്നത് കുത്തനെ കുറയും.

മൂന്ന് കോടി മുതൽ നാല് കോടി ഡോളർ ( ഏകദേശം 259 കോടി മുതൽ 346 കോടി വരെ) വരെ മാലദ്വീപിന് നികുതി നഷ്ടമുണ്ടാകുമെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. മാലദ്വീപിന് നികുതി നഷ്ടമുണ്ടാക്കുന്നതിന് പുറമെ ദക്ഷിണേഷ്യയിൽ വ്യാപാര അസന്തുലിതാവസ്ഥയ്ക്കും ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ കാരണമാകും. തുർക്കിയുമായി സമാനമായ വ്യാപാര കരാർ മാലദ്വീപിനുണ്ട്. ഇതും ദ്വീപ് രാജ്യത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്.

ഈ കാരണങ്ങൾ നിലനിൽക്കെവേ സാമ്പത്തിക സുതാര്യത യില്ലാത്ത നടപടികളുമായി മാലദ്വീപിലെ ഭരണകൂടം മുന്നോട്ടുപോകുന്നതിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള പരിഷ്‌കരണ നടപടികൾ സ്വീകരി ക്കാൻ മൊഹമ്മദ് മുയ്‌സു ഭരണകൂടത്തിന് സാധിച്ചിട്ടുമില്ല.

കഴിഞ്ഞ ഒക്റ്റോബറിൽ മാലദ്വീപിന്‍റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാൻ ഇന്ത്യ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. 40 കോടി ഡോളറിന്‍റെ കറൻസി സ്വാപ് ഡീലും 3000 കോടി രൂപ യുടെ മറ്റൊരു കറൻസിസ്വാപ് ഡിലും ഇരുരാജ്യങ്ങളും തമ്മിൽ നടത്താനായിരുന്നു ധാരണ. ഡോളറിന് പകരമായി പ്രാദേശിക കറൻസിയിൽ ഇടപാടുകൾ നടത്താനുള്ള സഹായ മെന്ന നില യിലാണ് ഇന്ത്യ സാമ്പത്തിക സഹായം അനുവദിച്ചത്.

എന്നാൽ അനുഭാവപൂർവം ഇന്ത്യ പ്രതികരിക്കുമ്പോഴും മാലദ്വീപിന്‍റെ ഭാഗത്തുനിന്ന് പുരോഗമനപരമായ ↑ പ്രവർത്തനങ്ങൾ ഉണ്ടാകു ന്നില്ല എന്നത് ഇന്ത്യ ഗൗരവമായാണ് കാണുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com