മാൾട്ട ഗോൾഡൻ പാസ്പോർട്ട് പദ്ധതി നിർത്തലാക്കണം: യൂറോപ്യൻ കോടതി

യൂറോപ്യൻ രാജ്യങ്ങളുടെ പൗരത്വം വിലയ്ക്കു നൽകാനുള്ളതല്ല എന്നും കോടതി കൂട്ടിച്ചേർത്തു
Malta's Golden Passport scheme should be abolished: European Court

മാൾട്ട ഗോൾഡൻ പാസ്പോർട്ട് പദ്ധതി നിർത്തലാക്കണംയൂറോപ്യൻ കോടതി

Updated on

ബ്രസൽസ്: മാൾട്ടയുടെ ഗോൾഡൻ പാസ്പോർട്ട് പദ്ധതി നിർത്തലാക്കണമെന്ന് യൂറോപ്യൻ കോടതി ഉത്തരവ്. യൂറോപ്യൻ കോർട്ട് ഒഫ് ജസ്റ്റിസ് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. യൂറോപ്യൻ രാജ്യങ്ങളുടെ പൗരത്വം വിലയ്ക്കു നൽകാനുള്ളതല്ല എന്നും കോടതി കൂട്ടിച്ചേർത്തു.

കോടതി വിധി മാനിക്കുന്നതായും ഇതിന്‍റെ നിയമവശങ്ങൾ പരിശോധിക്കുമെന്നും മാൾട്ട സർക്കാർ പ്രതികരിച്ചു.

2015 മുതൽ നൂറു കോടി രൂപയിലധികമാണ് ഈ പദ്ധതിയിലൂടെ രാജ്യം നേടിയത് എന്നും മാൾട്ട സർക്കാർ കൂട്ടിച്ചേർത്തു. ധനികർക്ക് യൂറോപ്പിൽ എവിടെയും പൗരത്വം വിലയ്ക്കു വാങ്ങാൻ പറ്റുന്ന സാഹചര്യമാണ് അടുത്തയിടെ വരെ ഉണ്ടായിരുന്നത്.

എന്നാൽ വർധിച്ച കുറ്റകൃത്യങ്ങളും ഭീകരതയും മൂലം യൂറോപ്യൻ രാജ്യങ്ങൾ വിദേശികൾക്കു പൗരത്വം നൽകുന്ന നിയമങ്ങളിൽ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്ന ആശങ്കയിലാണ് ഇപ്പോൾ യൂറോപ്പ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com