മ്യാൻമറിൽ 5 ദിവസത്തിനു ശേഷം കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും യുവാവിനെ ജീവനോടെ പുറത്തെടുത്തു

മ്യാൻമറിൽ ബുധനാഴ്ചയും തുടർചലനമുണ്ടായി
Man pulled alive from rubble in Myanmar after five days

മ്യാൻമറിൽ 5 ദിവസത്തിനു ശേഷം കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും യുവാവിനെ ജീവനോടെ പുറത്തെടുത്തു

Updated on

ബാങ്കോക്ക്: ഭൂകമ്പം തകർത്ത മ്യാൻമറിൽ അഞ്ചു ദിവസത്തിനു ശേഷം കെട്ടിടാവശിഷ്ടങ്ങളിൽ നിന്നു യുവാവിനെ ജീവനോടെ പുറത്തെടുത്തു. തലസ്ഥാനമായ നയ്പിഡോയിലെ തകർന്ന ഹോട്ടലിന്‍റെ അവശിഷ്ടങ്ങളിൽ നിന്നാണു യുവാവിന് പുനർജന്മം. ഉടൻ ആശുപത്രിയിലേക്കു മാറ്റി.

7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇതുവരെ 2,700ലേറെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ 12.30 ഓടെ നയ്പിഡോയിൽ മ്യാൻമർ- തുർക്കി സംയുക്ത സംഘമാണ് 26 കാരനെ രക്ഷപെടുത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം തലസ്ഥാനത്തു തന്നെ തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന് അറുപത്തിമൂന്നുകാരിയെ രക്ഷപെടുത്തിയിരുന്നു.

അതിനിടെ, മ്യാൻമറിൽ ബുധനാഴ്ചയും തുടർചലനമുണ്ടായി. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com