വലയിൽ കുടുങ്ങിയ സ്രാവിന്‍റെ വയറ്റിൽ മനുഷ്യന്‍റെ കൈ...!!; ആളെ തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്

ശരീരാവശിഷ്ടങ്ങളിൽ കണ്ടെത്തിയ ടാറ്റൂ കണ്ട് കുടുംബം ആളെ തിരിച്ചറിഞ്ഞു
വലയിൽ കുടുങ്ങിയ സ്രാവിന്‍റെ വയറ്റിൽ മനുഷ്യന്‍റെ കൈ...!!; ആളെ തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്

ബ്യുണിസ് ഐറിസ്: അർജന്‍റീനയിൽ കാണാതായ യുവാവിന്‍റെ ശരീരാവശിഷ്ടങ്ങൾ സ്രാവിന്‍റെ (shark) വയറ്റിൽ നിന്നും കണ്ടെത്തി. ഡിയേഗോ ബാരിയ എന്ന 32 കാരന്‍റെ ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 18 നാണ് ഇയാളെ കാണാതായത്. കുടുംബം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാൾക്കായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

കഴിഞ്ഞ ദിവസം അർജന്‍റീനയുടെ തെക്കൻ തീരമായ ചുബുട് പ്രവിശ്യയിൽ നിന്നും മത്സ്യ തൊഴിലാളികൾക്ക് കിട്ടിയ സ്രാവിനെ മുറിച്ചു നോക്കിയപ്പോഴാണ് അതിന്‍റെ വയറ്റിൽ നിന്നും മനുഷ്യന്‍റെ കൈ കണ്ടെത്തിയത്. ഉടനെ കോസ്റ്റ് ഗാർഡിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ബാരിയയുടെ കുടുംബവും സ്ഥലത്തെത്തി പരിശോധിച്ചു.

ശരീരാവശിഷ്ടങ്ങളിൽ കണ്ടെത്തിയ ടാറ്റൂ കണ്ട് കുടുംബം ആളെ തിരിച്ചറിഞ്ഞു. എന്നാൽ ഡിഎൻഎ പരിശോധന നടത്തി മാത്രമേ മരിച്ചത് ബാരിയ തന്നെയാണെന്ന് സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് പറഞ്ഞു. തീരത്തു കൂടി സഞ്ചരിക്കവെ തിരമാലയിൽ പെട്ട് ബാരിയ കടലിലെത്തുകയും സ്രാവ് (shark)വിഴുങ്ങുകയുമായിരുന്നെന്നാണ് നിഗമനം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com