

ഇറാനിൽ വൻ സ്ഫോടനം; 400 പേർക്ക് പരുക്ക്
ടെക്റാൻ: തെക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വൻ സ്ഫോടനം. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം.
400 ൽ അധികം പേർക്ക് പരുക്കേറ്റതായാണ് വിവരം. അവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മറ്റ് വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നിരവധി പേർക്ക് പരുക്കേൽക്കുകയും മരണങ്ങൾ സംഭവിച്ചിരിക്കുകയും ചെയ്യാമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ഒരു കിലോമീര്ററോളം ചുറ്റളവിൽ കെട്ടിടങ്ങൾ തകർന്നതായാണ് വിവരം.