സമാധാനത്തിനുള്ള നൊബേൽ മരിയ കൊറിന മച്ചാഡോയ്ക്ക്

വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വേച്ഛാധിപത്യത്തിൽ നിന്നും നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് പുരസ്കാരം
Maria Corina Machado gets the peace nobel award

മരിയ കൊറിന മച്ചാഡോ

Updated on

സ്റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള നൊബേൽ സമ്മാനം മരിയ കൊറിന മച്ചാഡോയ്ക്ക്. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് പുരസ്കാരമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

നൊബേൽ കമ്മിറ്റിയിലേക്ക് ഈ വർഷം 338 നാമനിർദ്ദേശങ്ങൾ ലഭിച്ചു - ഇതിൽ 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടുന്നു.

സമാധാന നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് പരസ്യമായി പറഞ്ഞെങ്കിലും കമ്മിറ്റി വെനിസ്വേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

വെനിസ്വേലയിലെ രാഷ്ട്രീയക്കാരിയും വ്യാവസായിക എഞ്ചിനീയറുമാണ്, നിലവിൽ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊറിന മച്ചാഡോ.

"ഒരുകാലത്ത് ആഴത്തിൽ വിഭജിക്കപ്പെട്ടിരുന്ന ഒരു രാഷ്ട്രീയ പ്രതിപക്ഷത്തിലെ പ്രധാന, ഏകീകൃത വ്യക്തി. സ്വതന്ത്ര തെരഞ്ഞെടുപ്പുകൾക്കും പ്രതിനിധി സർക്കാരിനുമുള്ള ആവശ്യത്തിൽ പൊതുവായ അടിത്തറ കണ്ടെത്തിയ ഒരു പ്രതിപക്ഷം" - മച്ചാഡോയെ പ്രശംസിച്ച് നൊബേൽ കമ്മിറ്റി ചെയർമാനായ ജോർജൻ വാട്നെ ഫ്രൈഡ്നെസ് പറഞ്ഞു.

നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അഞ്ചംഗ നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ചെയർമാനായ ജോർഗൻ വാട്നെ ഫ്രൈഡ്നെസ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

നോർവീജിയൻ നൊബേൽ കമ്മിറ്റിയിൽ അഞ്ച് അംഗങ്ങളാണുള്ളത്. മനുഷ്യാവകാശ അഭിഭാഷകൻ ജോർഗൻ വാട്നെ ഫ്രൈഡ്നെസ്, വിദേശനയ പണ്ഡിതൻ ആസ്ലെ ടോജെ, മുൻ ആക്ടിങ് പ്രധാനമന്ത്രി ആനി എംഗർ, മുൻ വിദ്യാഭ്യാസ മന്ത്രി ക്രിസ്റ്റിൻ ക്ലെമെറ്റ്, മുൻ വിദേശകാര്യ സെക്രട്ടറി ഗ്രി ലാർസൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com