ഖത്തറിലെ പ്രകൃതിവാതക പ്ലാന്റില്‍ വന്‍ സ്‌ഫോടനം; 54 പേര്‍ക്ക് പരുക്ക്

റാസ് ലഫാന്‍ വ്യാവസായിക മേഖലയിലെ ബര്‍സാന്‍ ഗ്യാസ് സപ്ലൈ കേന്ദ്രത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം
natural gas facility

പ്രകൃതിവാതക പ്ലാന്റ്

Updated on

ദോഹ: ഖത്തറില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പ്ലാന്റില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ 54 പേര്‍ക്ക് പരുക്കേല്‍ക്കുകയും 18 പേരെ കാണാതാവുകയും ചെയ്തു. റാസ് ലഫാന്‍ വ്യാവസായിക മേഖലയിലെ ബര്‍സാന്‍ ഗ്യാസ് സപ്ലൈ കേന്ദ്രത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന പ്ലാന്റ് വീണ്ടും തുറക്കാനുള്ള ശ്രമത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതായവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ നാശനഷ്ടക്കണക്ക് പുറത്തുവന്നിട്ടില്ല. പരിക്കേറ്റവരുടെയും കാണാതായവരുടെ കണക്ക് ഖത്തര്‍ ആഭ്യന്തരമന്ത്രാലയമാണ് പുറത്തുവിട്ടത്.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പ്ലാന്റിലുണ്ടായ സ്‌ഫോടനം ആഗോള ഊര്‍ജവിപണിയെ വീണ്ടും പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക.

logo
Metro Vaartha
www.metrovaartha.com