ഇന്ത്യൻ വംശജൻ ജയ് ഭട്ടാചാര്യ യുഎസിൽ സിഡിസി തലവൻ

കോവിഡ് കാലത്ത് ലോക് ഡൗൺ നയങ്ങളെ ശക്തമായി വിമർശിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.
Indian-origin Jay Bhattacharya appointed as CDC chief in US

ഇന്ത്യൻ വംശജൻ ജയ് ഭട്ടാചാര്യ യുഎസിൽ സിഡിസി തലവൻ

file photo

Updated on

വാഷിങ്ടൺ: യുഎസിനെ പബ്ലിക് ഹെൽത്ത് ഏജൻസിയായ സെന്‍റർ ഫൊർ ഡിസീസ് കൺട്രോൾ ആന്‍ഡ് പ്രിവൻഷന്‍റെ തലവനായി ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെ നിയമിച്ചു. നിലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് (NIH) മേധാവിയായ അദ്ദേഹത്തിന് ഈ ചുമതല കൂടി അധികമായി നൽകുകയായിരുന്നു. ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്.കെന്നഡി ജൂനിയറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നിലവിലെ ഡയറക്റ്റർ സൂസൻ മൊണാരെസിനെ ഒഴിവാക്കിയതിനെ തുടർന്നാണ് പുതിയ നിയമനം.

കൊൽക്കത്തയിൽ ജനിച്ച ഭട്ടാചാര്യ അമെരിക്കയിൽ എത്തിയ ശേഷം സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസറായിരുന്നു. വൈദ്യ ശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അദ്ദേഹം ബിരുദങ്ങൾ നേടി. കോവിഡ് കാലത്ത് ലോക് ഡൗൺ നയങ്ങളെ ശക്തമായി വിമർശിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ജീവിത ശൈലീരോഗങ്ങൾ, പകർച്ച വ്യാധികൾ ഉൾപ്പടെയുള്ളവയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ക്രമീകരണം ഒരുക്കുന്നത് സെന്‍റർ ഫൊർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com