
യുഎസിൽ അഞ്ചാംപനി വ്യാപിക്കുന്നു; 21 സംസ്ഥാനങ്ങളിലായി 607 രോഗികൾ, അധികവും കുട്ടികൾ
ന്യൂയോർക്ക്: യുഎസിൽ അഞ്ചാംപനി പടർന്നു പിടിക്കുന്നു. സിഡിസി (Center for Disease Control) പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് 21 സ്റ്റേറ്റുകളിലും ന്യൂയോർക്ക് നഗരത്തിലുമായി 607 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗബാധിതരിൽ അധികവും കുട്ടികളാണ്. ഇവരിൽ 196 പേർ 5 വയസിൽ താഴെയുള്ളവരാണ്. 5 നും 19 നും ഇടയിൽ പ്രായമുള്ള രോഗികൾ 240 പേരാണ്. 20 വയസിന് മുകളിൽ 159 രോഗികളും പ്രായം കൃത്യമായി ലഭ്യമല്ലാത്ത 12 രോഗികളുമാണ് ഉള്ളത്.
രോഗം ബാധിച്ച 2 കുട്ടികൾ മരിച്ചിരുന്നു. ന്യൂ മെക്സിക്കോയിൽ മുതിർന്ന ഒരാൾ മരിച്ചതും അഞ്ചാം പനി മൂലമാണെന്നാണ് സൂചന.