വാർത്താ സമ്മേളനങ്ങളിൽ ഇനി സോഷ്യൽ മീഡിയ എഴുത്തുകാരും: മാധ്യമ ലോകത്ത് ട്രംപിന്‍റെ പുത്തൻ പരിഷ്കാരം

വാർത്താ സമ്മേളനങ്ങളിൽ ഇനി പരമ്പരാഗത മാധ്യമങ്ങളെ കൂടാതെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്, കണ്ടെന്‍റ് ക്രിയേറ്റഴ്സ്, പോഡ്‌കാസ്റ്റേഴ്സ് തുടങ്ങിയവർക്കും ഇനി സ്ഥാനമുണ്ടാകും.
Caroline Leavitt
കരോലിൻ ലെവിറ്റ്
Updated on

രണ്ടാം വരവിൽ ന്യൂജൻ തലമുറയെ കൈയിലെടുത്തിരി ക്കുകയാണ് ട്രംപ്. അമെരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറിയാണ് 27കാരിയായ കരോളിൻ ലീവിറ്റ്. ലീവിറ്റിന്‍റെ ആദ്യ വാർത്ത സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്.

ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്നതിന്‍റെ ഭാഗമായി സോഷ്യൽ മീഡിയയിലെ കണ്ടെന്‍റ് ക്രിയേറ്റേഴ്സിനെയും ഇൻഫ്ലുവൻസർമാരെയും തേടുകയാണ് ഇപ്പോൾ വൈറ്റ് ഹൗസ്.

വാർത്താ സമ്മേളനങ്ങളിൽ ഇനി പരമ്പരാഗത മാധ്യമങ്ങളെ കൂടാതെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്, കണ്ടെന്‍റ് ക്രിയേറ്റഴ്സ്, പോഡ്‌കാസ്റ്റേഴ്സ് തുടങ്ങിയവർക്കും ഇനി സ്ഥാനമുണ്ടാകും.

‘വാർത്തകൾക്കും മറ്റുമായി പരമ്പരാഗത മാധ്യമങ്ങളായ ടിവി ചാനലുകളെയും പത്രങ്ങളെയും ഉപേക്ഷിച്ച പുതിയ തലമുറ ഇപ്പോൾ പോഡ്കാസ്റ്റ്, ബ്ലോഗ്സ് തുടങ്ങി വിവിധ സമൂഹ മാധ്യമങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കരോളിൻ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ട്രംപിന്‍റെ സന്ദേശങ്ങൾ ലോകത്തെ അറിയിക്കുവാനും വൈറ്റ് ഹൗസിനെ പുതിയ സമൂഹ മാധ്യമങ്ങളുടെ തലത്തിലേക്ക് എത്തിക്കുവാനുമാണ് യുവജനങ്ങളെ തിരയുന്നത്. വൈറ്റ് ഹൗസിലെ മീഡിയ ബ്രീഫിങ് റൂമിലെ ആദ്യ സീറ്റുകൾ ഇനി മുതൽ ‘ന്യൂ മീഡിയ സീറ്റ്’ ആക്കി മാറ്റുകയാണെന്നും കരോളിൻ പറഞ്ഞു. വൈറ്റ് ഹൗസ് ബ്രീഫിങ് റൂമിൽ എത്താൻ താൽപര്യമുള്ളവർക്ക് വെബ്‌സൈറ്റിലൂടെ അപേക്ഷകൾ അയക്കാമെന്നും കരോളിൻ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com