World
മേഗന്‍റെയും ഹാരിയുടെയും നൃത്തം: ദുരന്തമെന്ന് രാജകുടുംബം, വ്യാജ ഗർഭമെന്ന് വിദഗ്ധർ | Video
മകളെ ഗർഭം ധരിച്ചിരിക്കെ നടത്തിയത് എന്ന അവകാശവാദവുമായി മേഗൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഡാൻസ് വിഡിയൊയാണ് വിവാദ വിഷയം
ലണ്ടൻ: ബ്രിട്ടിഷ് രാജകുടുംബവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. കുറച്ചുകാലമായി പതിവുള്ളതു പോലെ ഇത്തവണയും ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളുമാണ് വിവാദത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.
മകളെ ഗർഭം ധരിച്ചിരിക്കെ നടത്തിയത് എന്ന അവകാശവാദവുമായി മേഗൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഡാൻസ് വിഡിയൊയാണ് വിവാദ വിഷയം. വാടക ഗർഭപാത്രം ഉപയോഗിച്ചാണ് ലിലിബെറ്റ് ജനിച്ചതെന്ന ആരോപണങ്ങൾക്ക് മറുപടി എന്ന നിലയിലാണ് മേഗൻ ഈ വിഡിയൊ പോസ്റ്റ് ചെയ്തത്.
എന്നാൽ, ഈ വിഡിയൊയിൽ കാണുന്നത് ഗർഭിണിയായ മേഗനെയല്ലെന്നാണ് ബോഡി ലാംഗ്വേജ് വിദഗ്ധർ പറയുന്നത്. പൂർണ ഗർഭിണിയായ ഒരു സ്ത്രീക്കു സാധിക്കാത്ത ചലനങ്ങളാണത്രെ ഇതിൽ മേഗന്‍റേത്. വിഡിയൊ വിവാദം സ്വാഭാവികമായും ബ്രിട്ടിഷ് രാജകുടുംബത്തെയും ചൊടിപ്പിച്ചു. 'ട്രാജിക്' അഥവാ ദുരന്തം എന്ന ഒറ്റ വാക്കിൽ ഔദ്യോഗിക പ്രതികരണവും വന്നു!