ഇറാന്‍റെ ചാവേർപ്പട; മെജ്താബ‍ ഖമനേയി നോപ്പോയുടെ സുരക്ഷാവലയത്തിൽ

ഇറാൻ ഭരണക്കൂടത്തെ സംരക്ഷിക്കാൻ വേണ്ടി രൂപീകരിച്ച സൈനിക വിഭാഗനാണ് നോപ്പോ
Mejtaba Khamenei in the security circle of Nopo

മെജ്താബ‍ ഖമനേയി നോപ്പോയുടെ സുരക്ഷാവലയത്തിൽ

Updated on

ടെഹ്റാൻ: ഇസ്രയേലും അമെരിക്കയും ചേർന്ന് ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊലപ്പെട്ടതിന് തുടർന്ന് ആരംഭിച്ച യുദ്ധം അതിരൂക്ഷമായി തുടരുകയാണ്. ഖമനേയിക്കൊപ്പം മരുമകളും പേരക്കുട്ടിയും കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് ഖമനേയിയുടെ മകൻ മുജ്താബ ഖമനേയി പിൻഗാമിയായി തെരഞ്ഞെടുത്തത്. എന്നാൽ കഴിഞ്ഞദിവസം നടന്ന വ്യോമാക്രമണത്തിൽ മുജ്താബയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇതെതുടർന്ന് ഖമനേയിയുടെ സുരക്ഷ ചുമതലയിൽ ഇറാന് സംശയം ഉണ്ടായിരുന്നില്ല.

ഇറാന്‍റെ അതീവ രഹസ്യ സ്വഭാവമുള്ള നോപ്പോ എന്ന എലൈറ്റ് സുരക്ഷ വിഭാഗത്തെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഇറാൻ ഭരണക്കൂടത്തെ സംരക്ഷിക്കാൻ വേണ്ടി രൂപീകരിച്ച സൈനിക വിഭാഗനാണ് നോപ്പോ. നിറൂയെ വിജോ പാസ്ദാരൻ വിലായത്ത് എന്നതാണ് ഇതിന്‍റെ ചുരുക്കപ്പേര്. ഇതിന്‍റെ അർത്ഥം ഭരണക്കൂടത്തെ സംരക്ഷിക്കാൻ നിയോഗിച്ച പ്രത്യേക സേനയെന്നാണ്. ഇറാന്‍റെ പരമോന്നത നേതാവിനെ സംരക്ഷിക്കുകയെന്നതാണ് ഇവരുടെ പ്രധാന ചുമതല.

1991 ൽ ആദ്യ പരമോന്നത നേതാവായ ആയത്തുള്ള റൂഹുള്ള ഖമനേയിയെ സംരക്ഷിക്കാൻ 28ആം റൂഹുള്ള ഡിവിഷനിൽ നിന്നാണ് നോപ്പോ രൂപീകരിച്ചത്. ക്രൂരവും മാരകവുമായ രീതിയിൽ കഠിന പരിശീലനം ലഭിച്ചവരാണ് ഇതിലെ അംഗങ്ങൾ. ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിലും,, ബന്ദികളെ മോചിപ്പിക്കുന്നതിലും ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ഇറാനിലെ പ്രധാന സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ്സ് കോർ എന്നിവയിൽ നിന്ന് സ്വതന്ത്രമായാണ് നോപ്പോ പ്രവർത്തിക്കുന്നത്. ഭരണക്കൂടത്തോടുള്ള വിശ്വസ്തതയാണ് ഈ സേനയുടെ പ്രധാന പ്രത്യേകത. അതീവ രഹസ്യ സ്വഭാവത്തോട് പ്രവർത്തിക്കുന്നത് കൊണ്ട് അംഗങ്ങൾ അങ്ങേയറ്റം ജാഗ്രത പുലർത്തും. ഐആർജിസിയുടെ അത്ര അംഗബലമില്ലെങ്കിലും നോപ്പോ കരുത്തുറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഭരണക്കൂടത്തിന്‍റെ നിലനിൽപ്പിനെ സഹായിക്കുന്ന സേനയാണിത്.

logo
Metro Vaartha
www.metrovaartha.com