എഐ സഹായത്തോടെ സ്വശബ്ദത്തിൽ ഓഡിയോ ബുക്ക് പുറത്തിറക്കാൻ മെലാനിയ ട്രംപ്

7 മണിക്കൂർ ദൈർഘ്യമുള്ള ഓഡിയോ ബുക്കിന് 25 ഡോളറായിരിക്കും വില
Melania with AI audio book

എ‍ഐ ഓഡിയോ ബുക്കുമായി മെലാനിയ

Updated on

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ സ്വന്തം ശബ്ദത്തിൽ ഓഡിയോ ബുക്ക് പ്രസിദ്ധീകരിക്കുമെന്ന് അമെരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്. 55 കാരിയായ മെലാനിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഓഡിയോ ബുക്ക് പുറത്തിറക്കുന്നതിനെ സംബന്ധിച്ച് ലോകത്തെ അറിയിച്ചത്. 7 മണിക്കൂർ ദൈർഘ്യമുള്ള ഓഡിയോ ബുക്കിന് 25 ഡോളറായിരിക്കും വില.

ഓർമക്കുറിപ്പിന്‍റെ രൂപത്തിലായിരിക്കും ഓഡിയോ ബുക്ക്. എഐ ഡീപ് സീക്കിന്‍റെ അപകട സാധ്യതകളെക്കുറിച്ച് മെലാനിയ ഈ അടുത്ത കാലത്ത് ആശങ്ക പങ്കു വച്ചിരുന്നു. അതിനു ശേഷമാണ് എഐയുടെ സഹായത്തോടെ ഇത്തരത്തിൽ ഒരു നീക്കം.

''എന്‍റെ ശബ്ദത്തിൽ എഐ ഉപയോഗിച്ച് നിർമിക്കുന്ന മെലാനിയ- ദി-എഐ ഓഡിയോ ബുക്ക് നിങ്ങൾക്കു മുന്നിലേയ്ക്ക് കൊണ്ടു വരുന്നു'', മെലാനിയ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മേൽനോട്ടത്തിലും നിർദേശത്തിലും നിർമിച്ചതാണ് ഓഡിയോ ബുക്കെന്നും ഈ വർഷം അവസാനത്തോടെ മറ്റു ഭാഷകളിലും ഓഡിയോ ബുക്ക് ലഭ്യമാക്കുമെന്നും ഓഡിയോ ബുക്ക് പുറത്തിറക്കുന്ന വെബ്സൈറ്റ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com