24 മണിക്കൂറിനകം തിരികെ എത്തണം, യുഎസ് വിടരുത്; H1-B വിസക്കാരോട് ടെക് കമ്പനികൾ

മെറ്റയും മൈക്രോസോഫ്റ്റുമാണ് ഇത് സംബന്ധിച്ച് ജീവനക്കാർക്ക് നിർദേശം നൽകിയത്
Meta and Microsoft advice for H-1B Visa Holders

24 മണിക്കൂറിനകം തിരികെ എത്തണം, യുഎസ് വിടരുത്; H1-B വിസക്കാരോട് ടെക് കമ്പനികൾ

Updated on

വാഷിങ്ടൺ: ട്രംപിന്‍റെ വിസ ഫീസ് വർധനക്ക് പിന്നാലെ ജീവനക്കാർക്ക് നിർദേശവുമായി മൈക്രോ സോഫ്റ്റ്, മെറ്റ എന്നീ ടെക് ഭീമന്മാർ. ജീവനക്കാർ യുഎസ് വിടരുതെന്നും കുറഞ്ഞത് 14 ദിവസമെങ്കിലും രാജ്യത്ത് തുടരണമെന്നും കമ്പനികൾ അറിയിച്ചു. മാത്രമല്ല നിലവിൽ‌ അമെരിക്കയ്ക്ക് പുറത്തുള്ള ജീവനക്കാർ 24 മണിക്കൂറിനകം രാജ്യത്തേക്ക് തിരികെ എത്തണമെന്നും നിർദേശമുണ്ട്.

H1-B വിസക്കാർക്കും H4 സ്റ്റാറ്റസുള്ളവർക്കുമാണ് പ്രധാനമായും നിർദേശം നൽകിയിരിക്കുന്നത്. തിരിച്ചു വരവ് തടസപ്പെടാതിരിക്കാനുള്ള മുൻകരുതലുകളുടെ ഭാഗമായാണ് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയും മൈക്രോസോഫ്റ്റുമാണ് ഇത് സംബന്ധിച്ച് ജീവനക്കാർക്ക് ഇമെയിൽ സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. ട്രംപിന്‍റെ പുതിയ നീക്കത്തിന്‍റെ പ്രായോഗിക വശങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്താനായാണ് 2 ആഴ്ചത്തെ സമയം കമ്പനികൾ മുന്നോട്ട് വച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com