ഉപയോക്താക്കളുടെ വാട്സാപ് വിവരങ്ങൾ ദുരുപയോഗം ചെയ്ത മെറ്റയ്ക്ക് 22 കോടി ഡോളർ പിഴ

പിഴയായി വിധിച്ചിരിക്കുന്ന 22 കോടി ഡോളറിന് പുറമെ 29 ലക്ഷത്തിലേറെ രൂപ അന്വേഷണത്തിന് ചെലവായ ഇനത്തിലും മെറ്റ അടയ്ക്കണം.
Meta fined $220 million for misusing users' WhatsApp data

ഉപയോക്താക്കളുടെ വാട്സാപ് വിവരങ്ങൾ ദുരുപയോഗം ചെയ്ത മെറ്റയ്ക്ക് 220 മില്യൺ ഡോളർ പിഴ

Updated on

ഉപയോക്താക്കളുടെ വാട്സാപ് വിവരങ്ങൾ ദുരുപയോഗം ചെയ്ത മെറ്റയ്ക്ക് 220 മില്യൺ ഡോളർ പിഴ ചുമത്തി. നൈജീരിയയിലെ ഉപഭോക്തൃ കോടതിയാണ് പിഴ വിധിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങൾ പലതവണയായി ചോർത്തിയെന്നും അത് ദുരുപയോഗം ചെയ്തുവെന്നും ഡാറ്റ പ്രൊട്ടക്ഷൻ കമ്മിഷന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി.

പിഴയായി വിധിച്ചിരിക്കുന്ന 22 കോടി ഡോളറിന് പുറമെ 29 ലക്ഷത്തിലേറെ രൂപ അന്വേഷണത്തിന് ചെലവായ ഇനത്തിലും മെറ്റ അടയ്ക്കണം.

നൈജീരിയൻ പൗരൻമാരുടെ വിവരങ്ങൾ അനധികൃതമായി പങ്കുവച്ചു, വിവരങ്ങള്‍ സുരക്ഷിതമല്ലാതെ കൈകാര്യം ചെയ്തു, വിപണിയില്‍ ഇവ കൈമാറ്റം ചെയ്തു എന്നിങ്ങനെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വാട്സാപും മാതൃകമ്പനിയായ മെറ്റയും ചേര്‍ന്ന് നടത്തിയെന്നാണ് അന്വേഷണ കമ്മിഷന്‍റെ കണ്ടെത്തല്‍.

മെറ്റയുടെ നടപടികള്‍ നൈജീരിയയുടെ ഉപഭോക്തൃ സംരക്ഷണ– വിവര സംരക്ഷണ നിയമങ്ങള്‍ക്ക് എതിരാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, വാട്സാപ് വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന കമ്മിഷന്‍റെ കണ്ടെത്തല്‍ മെറ്റ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com