

മെക്സികോയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; കൂട്ടികളുൾപ്പെടെ 23 മരണം
സൊനോറ: മെക്സികോയിൽ സൂപ്പർമാർക്കറ്റിൽ സ്ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ കൂട്ടികളുൾപ്പെടെ 23 പേർക്ക് ദാരുണാന്ത്യം. 12 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ രാജ്യത്ത് നടന്ന് വരുന്നതിനിടെയാണ് അപ്രതീക്ഷിത അപകടം.
ട്രാൻസ്ഫോർമിറിൽ നിന്നാവാം തീ വ്യാപിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണങ്ങളിലധികവും ഭൂരിഭാരവും വിഷവാതകം ശ്വസിച്ചാണെന്നാണ് വിവരം. മരിച്ചവരിലധികവും പ്രായപൂർത്തിയാവാത്തവരാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.