ക്യാനഡയിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു

.ടൊറാന്‍റോ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല
Chandan Kumar Raja Nandakumar (37) was murdered.

കൊലപ്പെട്ട ചന്ദന്‍ കുമാര്‍ രാജ നന്ദകുമാര്‍ (37)

file photo

Updated on

ടൊറാന്‍റോ: ക്യാനഡയിൽ ഇന്ത്യൻ വംശജൻ പട്ടാപ്പകൽ വെടിയേറ്റു മരിച്ചു. ബംഗളൂരു തൈമഗൊണ്ട്‌ലു സ്വദേശിയായ ചന്ദന്‍ കുമാര്‍ രാജ നന്ദകുമാര്‍ (37) ആണ് കൊലപ്പെട്ടത്. ടൊറന്‍റോയിലെ ഷോപ്പിങ് മാളിന്‍റ പാർക്കിങ് ഏരിയയിൽ വച്ചാണ് ചന്ദൻകുമാറിന് നേരെ വെടിവയ്പ് ഉണ്ടായത്.ടൊറാന്‍റോ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കനേഡിയൻ പ്രാദേശിക സമയം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെയാണ് ആക്രമണം ഉണ്ടായത്.

ചന്ദൻ കുമാർ കാറിലിരിക്കുമ്പോളാണ് ആക്രമികൾ നിറയൊഴിച്ചത്. ചന്ദൻ കുമാറിന് ഒന്നിലധികം വെടിയേറ്റിരുന്നതായി ടൊറന്‍റോ പൊലീസ് സർവീസ് പ്രസ്താവനയിൽ അറിയിച്ചു. ആശുപത്രിയിലേയ്ക്ക് എത്തും മുമ്പേ മരണം സംഭവിച്ചുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്.

logo
Metro Vaartha
www.metrovaartha.com