ഇടക്കാല തെരഞ്ഞെടുപ്പ്; യുഎസ് ജനപ്രതിനിധിസഭയിലും നിയന്ത്രണം തിരിച്ചുപിടിച്ച് ഡെമോക്രാറ്റുകൾ

സെനറ്റിന് പുറമെയാണ് ജനപ്രതിനിധിസഭയും ഡെമോക്രാറ്റുകൾ പിടിച്ചെടുത്തത്
Democrats regain control of the US House of Representatives

യുഎസ് ജനപ്രതിനിധിസഭയിലും നിയന്ത്രണം തിരിച്ചുപിടിച്ച് ഡെമോക്രാറ്റുകൾ

Updated on: 

വാഷിങ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പിൽ അമെരിക്കൻ ജനപ്രതിനിധിസഭയിലും (ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവ്‌സ്) ഭൂരിപക്ഷം നേടി ഡെമോക്രാറ്റിക് പാർട്ടി. സെനറ്റിന് പുറമെയാണ് ജനപ്രതിനിധിസഭയും ഡെമോക്രാറ്റിക് പാർട്ടി പിടിച്ചെടുത്തത്. ഇതോടെ കോൺഗ്രസിന്‍റെ ഇരുസഭകളുടെയും നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചു.

ആകെ 435 സീറ്റുകളാണ് ജനപ്രതിനിധിസഭയിലുള്ളത്. ഇതിൽ ഭൂരിപക്ഷം നേടാൻ 218 സീറ്റുകളാണ് വേണ്ടത്. ഇതുവരെ പുറത്തുവന്ന ഫലം അനുസരിച്ച് ഡെമോക്രാറ്റിക് പാർട്ടി 225 സീറ്റുകളിൽ വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി 135 സീറ്റുകളാണ് നേടിയത്.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ റിപ്പബ്ലിക്കൻ ഭരണത്തിനെതിരായ ശക്തമായ ജനവിധിയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. ട്രംപിന്‍റെ ഭരണത്തിന്‍റെ അവസാന രണ്ട് വർഷങ്ങളെ ഈ വിജയം കാര്യമായി സ്വാധീനിക്കും. അദ്ദേഹത്തിന്‍റെ നയങ്ങൾ നടപ്പാക്കുന്നതിന് കോൺഗ്രസിൽ ഡെമോക്രാറ്റുകളുടെ ശക്തമായ എതിർപ്പ് നേരിടേണ്ടിവരും.

ഉയർന്ന ജീവിതച്ചെലവ്, ഇറാനുമായുള്ള യുദ്ധം, സർക്കാരിലെ അഴിമതിയുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവയിലുള്ള ജനങ്ങളുടെ അതൃപ്തിയാണ് ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ടെക്സസ്, അയോവ, ന്യൂ ഹാംഷെയർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾ വൻ വിജയം നേടി. രണ്ട് വർഷം മുൻപ് ട്രംപ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകൾ മുന്നേറ്റമുണ്ടാക്കി.