ശ്രീലങ്കൻ മന്ത്രി ഉൾപ്പടെ 3 പേർ വാഹനാപകടത്തില്‍ മരിച്ചു

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
minister Sanath Nishantha died in car accident
minister Sanath Nishantha died in car accident

കൊളംബോ: ശ്രീലങ്കൻ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവ വകുപ്പ് മന്ത്രി സനത് നിഷാന്ത്(48) ആണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്ത സുരക്ഷാ ജീവനക്കാരനും ഡ്രൈവറും ഉൾപ്പടെയാണ് അപകടത്തിൽ മരിച്ചത്. കൊളംബോ എക്‌സപ്രസ് വേയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. 3 പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

കൊളംബോയിലേക്ക് പോകുന്ന വഴിയിൽ അതേ ദിശയിലെത്തിയ ട്രക്കും മന്ത്രിയുടെ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടാവുന്നത്. നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ മതിലില്‍ ഇടിച്ചതാണ് അപകടത്തിന്‍റെ തീവ്രത കൂട്ടിയത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. അപകടത്തെക്കുറിച്ച് കണ്ഡാന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com