ഫ്ലോറിഡയിൽ കാണാതായ 2 വയസുകാരന്‍റെ മൃതദേഹം ചീങ്കണ്ണിയുടെ വായിൽ നിന്നും കണ്ടെത്തി

വീട്ടിൽ നിന്നും 10 മൈൽ അകലെയുള്ള ഡെൽ ഹോംസ് പാർക്കിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
ഫ്ലോറിഡയിൽ കാണാതായ 2 വയസുകാരന്‍റെ മൃതദേഹം ചീങ്കണ്ണിയുടെ വായിൽ നിന്നും കണ്ടെത്തി
Updated on

ഫ്ലോറിഡയിൽ കാണാതായ 2 വയസുകാരന്‍റെ മൃതദേഹം ചീങ്കണ്ണിയുടെ വായിൽ കണ്ടെത്തിയതായി സ്ഥിരീകരിച്ച് പൊലീസ്. ടെയ്ലന്‍ മോസ്ലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ കുട്ടിയുടെ അമ്മയുടെ മൃതദേഹം കുത്തേറ്റ രീതിയിൽ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ തടാകത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

20 വയസുള്ള അമ്മ പശുന്‍ ജെഫറിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കുന്നത്. വീട്ടിൽ നിന്നും 10 മൈൽ അകലെയുള്ള ഡെൽ ഹോംസ് പാർക്കിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഈ പാർക്കിലെ തടാകത്തിലെ ചീങ്കണിയുടെ വായിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്. തുടർന്ന് കുട്ടിയുടെ മരണവും കൊലപാതകമാണന്ന് സംശയത്തെ തുടർന്ന് പിതാവ് തോമസ് മോസ്ലിയെ (21) അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണു തടാകത്തിലെ ചീങ്കണിയുടെ വായയിൽ ഒരു വസ്തു കണ്ടെത്തുന്നത്. തുടർന്ന് ഒരു റൗണ്ട് വെടിയുതിർത്തതോടെ കുട്ടിയുടെ മൃതദേഹം ചീങ്കണി താഴെയിട്ടു. ഒന്നിലധികം തവണ കുത്തേറ്റിരുന്ന പശുന്‍ ജെഫറിയുടെയും മകന്‍ ടെയ്ലന്‍ മോസ്ലിയുടേയും മരണകാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. കൂടാതെ അറസ്റ്റിലായ തോമസ് മോസ്ലി ഇതുവരെ ചോദ്യങ്ങളോട് പ്രതികരിച്ചിട്ടിലെന്നും പൊലീസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com