യുക്രെയ്ൻ പ്രശ്നം പരിഹരിക്കാൻ വേണ്ടതെല്ലാം ചെയ്യും: സെലൻസ്കിക്ക് മോദിയുടെ ഉറപ്പ്

റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും വോലോദിമിർ സെലൻസ്കിയും തമ്മിൽ നേരിട്ട് ചർച്ച നടത്തുന്നത്
യുക്രെയ്ൻ പ്രശ്നം പരിഹരിക്കാൻ വേണ്ടതെല്ലാം ചെയ്യും: സെലൻസ്കിക്ക് മോദിയുടെ ഉറപ്പ്
Updated on: 

ഹിരോഷിമ: യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്‍റ് വോലോദിമിർ സെലൻസ്കിക്ക് ഉറപ്പ് നൽകു. ജി7 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

ക്യാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുഎസ്, യുകെ എന്നീ അതി സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാക്കളായാണ് മോദിയും സെലൻസ്കിയും പങ്കെടുക്കുന്നത്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും വോലോദിമിർ സെലൻസ്കിയും തമ്മിൽ നേരിട്ട് ചർച്ച നടത്തുന്നത്. 2021ൽ ഗ്ലാസ്ഗോയിൽ നടന്ന കോപ്26 ഉച്ചകോടിക്കിടെയായിരുന്നു ഇതിനു മുൻപുള്ള കൂടിക്കാഴ്ച. അതിനു ശേഷം പലവട്ടം ഇരുവരും ടെലിഫോൺ മുഖേന ആശയവിനിമയം നടത്തുകയും, പ്രശ്നപരിഹാരത്തിന് ഇന്ത്യ റഷ്യയുമായുള്ള അടുപ്പം ഉപയോഗപ്പെടുത്തണമെന്ന് യുക്രെയ്ൻ അഭ്യർഥിക്കുകയും ചെയ്തിരുന്നു.

മാനുഷിക മൂല്യങ്ങളുടെ പ്രശ്നം എന്നാണ് യുക്രെയ്ൻ പ്രശ്നത്തെ സെലൻസ്കിയുമായുള്ള ചർച്ചയിൽ മോദി വിശേഷിപ്പിച്ചത്. വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മോദിക്കൊപ്പമുണ്ടായിരുന്നു.

logo
Metro Vaartha
www.metrovaartha.com