മൊജ്താബ ഹുസൈനി ഖമനേയി ഇറാന്‍റെ പരമോന്നത നേതാവ്

ഇറാനിലെ പണ്ഡിത സഭയായ അസംബ്ലീസ് ഓഫ് എക്സ്പേർട്ടാണ് ഖമനേയിയുടെ പിൻഗാമിയെ തെരഞ്ഞെടുത്തത്
Mojtaba Hosseini Khamenei is the Supreme Leader of Iran

മൊജ്താബ ഹുസൈനി ഖമനേയി ഇറാന്‍റെ പരമോന്നത നേതാവ്

Updated on

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവാ‍യി ആയത്തൊള്ള അലി ഖമനേയിയുടെ മകൻ മൊജ്താബ ഹുസൈനി ഖമനേയി തെരഞ്ഞെടുക്കപ്പെട്ടു. ഇസ്രയേലി മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇറാനിലെ പണ്ഡിത സഭയായ അസംബ്ലീസ് ഓഫ് എക്സ്പേർട്ടാണ് ഖമനേയിയുടെ പിൻഗാമിയെ തെരഞ്ഞെടുത്തത്.

ഇറാനിൽ ജനുവരിയിൽ ഉണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിൽ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു മൊജ്താബ. ഖമനേയിയ്ക്ക് നിയമപരമായി പിൻഗാമി ഉണ്ടായിരുന്നില്ല. പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘൊലാം ഹൊസൈൻ മൊഹ്സെനി എന്നിവരടങ്ങിയ ഇടക്കാല സമിതിയാണ് ഇറാന്‍റെ ഭരണകാര്യങ്ങളെ നിയന്ത്രിക്കുന്നത്.

ഖമനേയിക്ക് പകരം പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്ത് ചുമതല കൈമാറുന്നത് വരെ ആയത്തൊള്ള അലിറെസ അറാഫി ഇടക്കാല നേതാവായി തുടരും. 36 വർഷം ഇറാൻ ഭരിച്ച ഖമനേയി, ഫെബ്രുവരി 28ന് ഉണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

logo
Metro Vaartha
www.metrovaartha.com