ജീവനോടെ പിന്നീടാരും കണ്ടിട്ടില്ല; മൊജ്തബ ഖമനേയി ജീവനോടെയില്ലെന്ന് ട്രംപ്

ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ മുജ്തബ കീഴടങ്ങിയേനെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു
mojtaba khamenei not alive claims trump

മൊജ്തബ ഖമനേയി

Updated on

വാഷിങ്ടൺ: ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനേയി കൊല്ലപ്പെട്ടെന്ന സംശയവുമായി യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. 'മുജ്തബ ജീവനോടെയുണ്ടോയെന്ന് എനിക്കറിയില്ല. ഇതുവരെ ആരും മുജ്തബയെ പിന്നീട് കണ്ടിട്ടില്ല' എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ജീവനോടെയുണ്ടായിരുന്നുവെങ്കില്‍ മുജ്തബ കീഴടങ്ങിയേനെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ‌‌

ഫെബ്രുവരി 28 ന് ഇസ്രേയേലും യുഎസും നടത്തിയ വ്യോമാക്രമണത്തിൽ നിന്ന് ജീവനോട് രക്ഷപ്പെട്ട ഖമനേയി ചികിത്സയിലായിരുന്നു. മൊജ്തബയുടെ കാൽ മുറിച്ചുമാറ്റിയതായും കോമയിലാണെന്നുമായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com