ലോകത്ത് 2.21 കോടിയിലധികം പേർ കൊവിഡ് ബാധിതരായി മരിച്ചു; കണക്ക് പുറത്തുവിട്ട് ലോകാരോഗ‍്യ സംഘടന

ലോകാരോഗ‍്യ സംഘടനയുടെ വോൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026ലെ റിപ്പോർട്ടിലാണ് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ കണക്ക് പറ‍യുന്നത്
More than 22 million people have died from Covid worldwide

ലോകത്ത് 2.21 കോടിയിലധികം പേർ കൊവിഡ് ബാധിതരായി മരിച്ചു; കണക്ക് പുറത്തുവിട്ട് ലോകാരോഗ‍്യ സംഘടന

Updated on

ജനീവ: ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ കണക്ക് പുറത്ത് വിട്ട് ലോകാരോഗ‍്യ സംഘടന. ലോകാരോഗ‍്യ സംഘടനയുടെ വോൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026ലെ റിപ്പോർട്ട് പ്രകാരം 2.21 കോടിയിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് പറ‍യുന്നത്.

രോഗം ബാധിച്ച് ചികിത്സ ലഭിക്കാതെ മരിച്ചവരെയും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2021ലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. 1.04 കോടിയിലധികം പേർക്കാണ് 2021ൽ ജീവൻ നഷ്ടമായത്.

logo
Metro Vaartha
www.metrovaartha.com