
നിരവധി രസകരമായ കാഴ്ച്ചകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അമ്മയും മക്കളും തമ്മിലുള്ള ആത്മ ബന്ധവും മക്കൾക്കു വേണ്ടിയുള്ള അമ്മയുടെ ത്യാഗവുമൊക്കെ വെളിപ്പെടുത്തുന്ന ഒട്ടനവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട്. അത്തരത്തിൽ ഹൃദയ സ്പർശിയായൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
കനത്ത മഴയിൽ ഒരു തള്ളക്കോഴി തന്‍റെ കുഞ്ഞുങ്ങളെ തൂവലുകൾക്കിടയിൽ സംരക്ഷിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് കാഴ്ച്ചക്കാരുടെ മനം കുളിർപ്പിക്കുന്നത്. കനത്ത മഴയിൽ തന്‍റെ സുഖം നോക്കാതെ കുട്ടികളെ ചിറകിനടിയിൽ നനയാതെ സംരക്ഷിക്കുകയാണ് ഈ അമ്മക്കോഴി. ഐഎഎസ് ഓഫീസർ ഡോ സുമിത മിശ്രയാണ് വിഡിയോ പങ്കുവെച്ചത്.