മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് 5 ഇന്ത്യക്കാർ മരിച്ചു

ടാങ്കറിനടുത്തേക്ക് പോവുകയായിരുന്ന ക്രൂ ബോട്ട് മറിഞ്ഞാണ് അപകടം. കാണാതായ 5 പേർക്കു വേണ്ടി തെരച്ചിൽ തുടരുന്നു
മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് 5 ഇന്ത്യക്കാർ മരിച്ചു | Mozambique boat accident

മോസാമ്പിക്കിൽ മറിഞ്ഞ ബോട്ടിൽ നിന്നു കടലിൽ വീണവർക്കു വേണ്ടി തെരച്ചിൽ തുടരുന്നു.

Updated on

മൊസാംബിക്: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന്‍റെ തീരത്തുണ്ടായ ബോട്ട് അപകടത്തിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചു. അഞ്ചുപേരെ കാണാനില്ല. ബെയ്‌റ തുറമുഖത്തിന് പുറംകടലിൽ, സ്കോർപിയോ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ടാങ്കറിനടുത്തേക്ക് പോവുകയായിരുന്ന ക്രൂ ബോട്ട് മറിഞ്ഞാണ് അപകടം. കാണാതായവർക്കു വേണ്ടി തെരച്ചിൽ തുടരുന്നു.

മൊസാംബിക്കിന്‍റെ തീരദേശ പൊലീസും രക്ഷാപ്രവർത്തകരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. കപ്പൽ ജീവനക്കാരെ കരയിൽ എത്തിക്കുകയും കപ്പലിലേക്ക് തിരികെ കൊണ്ടുപോവുകയും ചെയ്യുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

മരിച്ചവരിൽ ഭൂരിഭാഗം പേരും തമിഴ്‌നാട് സ്വദേശികളാണെന്ന് പ്രാഥമിക വിവരം. അപകടസമയത്ത് ബോട്ടിൽ എത്ര പേരുണ്ടായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com