ലിക്കുഡിനെ കയ്യൊഴിഞ്ഞ് യാഷർ പാർട്ടി

ദേശീയ ഐക്യമല്ല, നെതന്യാഹുവിന്‍റെ ലക്ഷ്യം സ്വന്തം രാഷ്ട്രീയ അതിജീവനമെന്ന രൂക്ഷ വിമർശനവുമായി ഐസൻകോട്ട്
Yasser Party abandons Likud

ലിക്കുഡിനെ കയ്യൊഴിഞ്ഞ് യാഷർ പാർട്ടി

Updated on: 

ഇസ്രായേലിൽ ദേശീയ ഐക്യ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾക്കിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി യാഷർ പാർട്ടി. രാജ്യത്ത് ഐക്യവും ഐക്യദാർഢ്യവും ഏറ്റവും അനിവാര്യമായ ഘട്ടത്തിൽ രാഷ്ട്രീയ ഭിന്നതകൾക്ക് ആക്കം കൂട്ടാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് പാർട്ടി ആരോപിച്ചു. ദേശീയ ഐക്യത്തിനുപകരം സ്വന്തം രാഷ്ട്രീയ അതിജീവനത്തിനാണ് അദ്ദേഹം മുൻഗണന നൽകുന്നതെന്നും യാഷർ കുറ്റപ്പെടുത്തി.

ചർച്ചകളിലൂടെ പ്രതിപക്ഷവുമായി ധാരണയിലെത്താൻ ശ്രമിക്കുന്നതിനുപകരം ഇസ്രായേൽ പൗരന്മാർക്കിടയിൽ ഭിന്നത സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് യാഷർ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്‍റെ നിലവിലെ സാഹചര്യത്തിന്റെ ഗൗരവവും ഇസ്രായേൽ സമൂഹത്തിന്‍റെ പ്രതിരോധശേഷിയും പരിഗണിക്കേണ്ട സമയത്ത് നെതന്യാഹു സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പാർട്ടി ആരോപിച്ചു.

Netanyahu puts pressure on unity government

ഐക്യ സർക്കാരിനു സമ്മർദ്ദം ചെലുത്തി നെതന്യാഹു

ഐക്യ സർക്കാരിനു സമ്മർദ്ദം ചെലുത്തി നെതന്യാഹു

കാലത്തിന്‍റെ ആവശ്യകതയിൽ പ്രതിപക്ഷ നേതാക്കൾ തന്നോടൊപ്പം ഒരു ഏകീകൃത സർക്കാരിൽ ചേരണമെന്ന നെതന്യാഹുവിന്‍റെ നെസ്സെറ്റിലെ പ്രസംഗമാണ് ഐക്യ ചർച്ചകളിൽ നിന്ന് ഐസൻകോട്ടിനെ പിന്നോട്ടു വലിച്ചത്. നെതന്യാഹുവിന്‍റെ ഈ പ്രസംഗത്തെ ഭ്രമാത്മകം, ഭിന്നിപ്പിക്കൽ, വെറുപ്പുളവാക്കുന്നത്, അപമാനകരം എന്നിങ്ങനെയാണ് ഐസൻകോട്ട് വിശേഷിപ്പിച്ചത്.

രൂക്ഷ വിമർശനവുമായി ലിക്കുഡ് പാർട്ടി

എന്നാൽ യാഷറിന്‍റെ ആരോപണങ്ങൾ ലിക്കുഡ് പാർട്ടി തള്ളി. ദേശീയ ഐക്യം കൈവരിക്കുന്നതിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നെതന്യാഹു നടത്തുമെന്നും ഐക്യത്തിന് താൽപര്യമുള്ള ഏത് രാഷ്ട്രീയ വിഭാഗത്തിന്റെയും പ്രതിനിധികളുമായി ചർച്ച നടത്താൻ ലിക്കുഡ് തയ്യാറാണെന്നും പാർട്ടി പ്രതികരിച്ചു. നെസെറ്റിലെ സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ദേശീയഗാനം ആലപിക്കുന്നതിനിടെ അറബ് പാർട്ടി പ്രതിനിധികൾ ഇറങ്ങിപ്പോയ സംഭവവും ലിക്കുഡ് ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നവരുമായി പ്രതിപക്ഷം ചർച്ച തുടരുമ്പോൾ ദേശീയ ഐക്യത്തിനായി മുന്നോട്ടുവന്ന ലിക്കുഡുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുന്നത് വിരോധാഭാസമാണെന്നാണ് പാർട്ടിയുടെ വാദം.

ഇസ്രായേലിൽ ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളിൽ നെതന്യാഹു ഇപ്പോഴും പ്രതിജ്ഞാബദ്ധനാണെന്നും ലിക്കുഡ് വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള ഈ പരസ്യമായ വാക്പോര് ഐക്യസർക്കാർ രൂപീകരണ നീക്കങ്ങൾക്ക് പുതിയ രാഷ്ട്രീയ വെല്ലുവിളിയാകുകയാണ്.