ഷാക്കിബ് അൽ ഹസനെതിരെ കൊലകുറ്റത്തിന് കേസെടുത്തു
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ മുൻ ക‍്യാപ്റ്റനും ഓൾ റൗണ്ടറുമായ ഷാക്കിബ് അൽ ഹസനെതിരെ കൊലകുറ്റത്തിന് കേസെടുത്തു. ബംഗ്ലാദേശിൽ അടുത്തിടെ നടന്ന പ്രക്ഷോഭത്തിത്തിനിടെ യുവാവ് വെടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ഷാക്കിബിനെതിരെ കൊലകുറ്റതിന് കേസെടുത്തത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്‍റെ മുൻ എംപിയായിരുന്നു ഷാക്കിബ്. ബംഗ്ലാദേശിലെ അഡബോറിൽ വച്ച് നടന്ന റാലിയുടെ ഭാഗമായിരുന്നു റൂബൽ അവിടെ വച്ചാണ് നെഞ്ചിലും വയറിലും വെടിയേറ്റത്.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധാക്കയിലെ അഡബോർ പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസ് പ്രകാരം ഷാക്കിബിനെ 28-ാം പ്രതിയും പ്രശസ്ത ബംഗ്ലാദേശി നടൻ ഫിർദൂസ് അഹമ്മദ് 55-ാം പ്രതിയുമായി കണക്കാക്കി കേസെടുത്തു.
ഇരുവരും പാർലമെന്‍റിലെ മുൻ അവാമി ലീഗ് എംപിമാരായിരുന്നു. അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ഖാദർ അടക്കം 154 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ടാൽ തിരിച്ചറിയുന്ന മറ്റ് 500 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.