ട്രംപിന്‍റെ ബിൽ പാസായാൽ പുതിയ പാർട്ടി രൂപീകരിക്കും: മസ്ക്

ബില്ലിനെ പിന്തുണയ്ക്കുന്ന യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കെതിരേയും മസ്‌ക് വിമര്‍ശനം ഉന്നയിച്ചു.
Musk: New party will be formed if Trump's bill passes

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, ഇലോൺ മസ്ക്

Updated on

വാഷിങ്ടൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ 'വലിയ മനോഹര ബിൽ' (One big beautiful Bill) എന്ന് വിശേഷിപ്പിക്കുന്ന നികുതി, ചെലവ് കുറയ്ക്കൽ ബിൽ സെനറ്റിൽ വോട്ടെടുപ്പിലേക്ക് കടക്കുമ്പോൾ വീണ്ടും വിമർശനവുമായി ഇലോൺ മസ്ക് രംഗത്ത്. ട്രംപിന്‍റെ വലിയ മനോഹര ബില്ലിനെ 'കടം അടിമത്തം ബില്ല്' എന്നാണ് മസ്ക് വിശേഷിപ്പിച്ചത്.

ബിൽ പാസാക്കിയാൽ അമെരിക്ക പാർട്ടിയെന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും മസ്ക് ഭീഷണി മുഴക്കി. ട്രംപിന്‍റെ പുതിയ ബില്‍ സാധാരണക്കാരായ അമെരിക്കക്കാരെ ഗുരുതരമായി ബാധിക്കുമെന്നാണ് മസ്‌ക് പറയുന്നത്.

കടപരിധി അഞ്ച് ട്രില്യണ്‍ ഡോളറായി വര്‍ധിപ്പിക്കുന്ന ഈ ബില്ലില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഒരു ഏകകക്ഷി ഭരണം നടക്കുന്ന രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ആ കക്ഷിയാണ് 'പോര്‍ക്കി പിഗ് പാര്‍ട്ടി' എന്നും മസ്‌ക് 'എക്‌സി'ല്‍ വിമര്‍ശിച്ചു. ‌

ജനങ്ങളുടെ കരുതലിനായുള്ള പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുള്ള സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബില്ലിനെ പിന്തുണയ്ക്കുന്ന യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കെതിരേയും മസ്‌ക് വിമര്‍ശനം ഉന്നയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com