

2025 ഒക്ടോബർ 17 ന് കൊഹാട്ടിൽ നടന്ന അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഫ്രോണ്ടിയർ കോർപ്‌സിലെ (എഫ്‌സി) ഒരു അർദ്ധസൈനികന്റെ ശവസംസ്കാര ചടങ്ങിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ആചാരപരമായ ഗാർഡുകൾ പ്രകടനം നടത്തുന്നു.
Photo Credit: AFP
ഇസ്ലാമബാദ്: അഫ്ഗാൻ അതിർത്തിയിൽ പാക് സൈനികർക്കു നേരെ നടത്തിയ ചാവേർ ആക്രമണത്തിൽ ഏഴു പാക് സൈനികർ കൊല്ലപ്പെട്ടു. വടക്കൻ വാരിസ്ഥാനിലുള്ള പാക് സൈനിക ക്യാംപിനടുത്തായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ 13 സൈനികർക്ക് പരിക്കേറ്റു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക ക്യാംപിലേയ്ക്ക് ഭീകരൻ ഓടിച്ചു കയറ്റിയെന്നാണ് റിപ്പോർട്ട്. ക്യാംപിലേയ്ക്ക് കടന്നു കയറി ആക്രമിക്കാൻ ശ്രമിച്ച രണ്ടു ഭീകരരെ വധിച്ചതായി പാക്കിസ്ഥാൻ പറയുന്നു.
തെഹ്രിക്-ഇ-താലിബാൻ പാക്കിസ്ഥാൻ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. ബജൗറിലെ മാമുണ്ട് തൻഗി ഷാ പ്രദേശത്തും സ്ഫോടനം നടന്നതായി വിവരമുണ്ട്. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന സ്ഫോടക വസ്തുക്കൾ നിറച്ച വാഹനത്തിൽ നിന്ന് ശക്തമായ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്. ഇതിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.