മഷ്രീക് മെട്രൊ സ്‌റ്റേഷൻ റീബ്രാൻഡ് ചെയ്യുന്നു; പുതിയ പേര് 'ഇൻഷുറൻസ് മാർക്കറ്റ് മെട്രൊ സ്റ്റേഷൻ'

ദുബായ് മെട്രൊ റെഡ് ലൈനിലെ മഷ്രീക് മെട്രൊ സ്റ്റേഷന്‍റെ പേരിടാനുള്ള അവകാശം 10 വർഷത്തേക്ക് ഇൻഷുറൻസ് മാർക്കറ്റ് ഡോട്ട് എഇ എന്ന കമ്പനിക്ക് നൽകിയതായി ആർടിഎ അറിയിച്ചു
Dubai; The naming rights of the Mashreek metro station were given to a private company for 10 years
ദുബായ്; മഷ്രീക് മെട്രൊ സ്റ്റേഷന്‍റെ പേരിടാനുള്ള അവകാശം 10 വർഷത്തേക്ക് സ്വകാര‍്യ കമ്പനിക്ക് നൽകി
Updated on

ദുബായ്: ദുബായ് മെട്രൊ റെഡ് ലൈനിലെ മഷ്രീക് മെട്രൊ സ്റ്റേഷന്‍റെ പേരിടാനുള്ള അവകാശം 10 വർഷത്തേക്ക് ഇൻഷുറൻസ് മാർക്കറ്റ് ഡോട്ട് എഇ എന്ന കമ്പനിക്ക് നൽകിയതായി ആർടിഎ അറിയിച്ചു. മഷ്രീക് മെട്രൊ സ്‌റ്റേഷൻ 10 വർഷത്തേക്ക് ഇൻഷുറൻസ് മാർക്കറ്റ് മെട്രൊ സ്റ്റേഷൻ എന്ന പേരിൽ പൂർണ്ണമായി റീബ്രാൻഡ് ചെയ്യും.

Dubai; The naming rights of the Mashreek metro station were given to a private company for 10 years

ശൈഖ് സായിദ് റോഡിൽ റെഡ് ലൈനിലാണ് മാൾ ഓഫ് ദി എമിറേറ്റ്സ് സ്ഥിതി ചെയ്യുന്നത്.സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതിനാൽ സ്വകാര്യ മേഖലയുമായി വിജയകരമായ പങ്കാളിത്തം സ്ഥാപിക്കാൻ ആർടിഎ പ്രതിജ്ഞാബദ്ധമാണെന്ന് ആർടിഎയിലെ റെയിൽ ഏജൻസി സിഇഒ അബ്ദുൽ മുഹ്‌സിൻ ഇബ്രാഹിം കൽബത്ത് പറഞ്ഞു.

വലിയ കമ്പനികൾക്കും സംരംഭകർക്കും അവരുടെ ബ്രാൻഡുകൾ പ്രദർശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ദുബായ് എമിറേറ്റ് മികച്ച വേദി നൽകുന്നു. ദുബായിലെ മെട്രൊ സ്റ്റേഷനുകൾ യുഎഇയി മേഖലയിലുള്ള കമ്പനികൾക്കും നിക്ഷേപകർക്കും സവിശേഷവും നൂതനവുമായ പരസ്യ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇവിടെ അവർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നവംബർ മാസത്തിനകം സ്റ്റേഷന്‍റെ എല്ലായിടത്തെയും ദിശാസൂചനകളുടെ പേര് ആർടിഎ മാറ്റും. സ്റ്റേഷനിൽ എത്തുന്നതിന് മുൻപും ശേഷവും ഓൺബോർഡ് ഓഡിയോ അറിയിപ്പുകൾക്കൊപ്പം സ്മാർട്ട് സിസ്റ്റങ്ങളിലും ആർടിഎയുടെ പൊതുഗതാഗത ആപ്പുകളിലും പുതിയ പേര് അപ്ഡേറ്റ് ചെയ്യും. സ്റ്റേഷന്‍റെ പേരുമാറ്റം മെട്രൊ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.