
നരേന്ദ്രമോദി
ബെയ്ജിങ്: ഭീകരവാദത്തിനെതിരേ ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായി ഉച്ചക്കോടിയിൽ സംസാരിക്കുകയായിരുന്നു മോദി. സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ ഒറ്റക്കെട്ടായി എതിർക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി പഹൽഗാം ഭീകരാക്രമണത്തെ പറ്റിയും പരാമർശിച്ചു.
മനുഷ‍്യത്വരഹിതമായ ആക്രമണമായിരുന്നു പഹൽഗാമിൽ സംഭവിച്ചതെന്നും തീവ്രവാദത്തിനെതിരേ വീട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും മോദി വ‍്യക്തമാക്കി.
പതിറ്റാണ്ടുകളായി ഇന്ത‍്യ ഭീകരവാദത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പഹൽഗാമിൽ ഇന്ത‍്യക്കൊപ്പം നിന്ന സൗഹൃദ രാജ‍്യങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ചില രാജ‍്യങ്ങൾ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ സാന്നിധ‍്യത്തിലായിരുന്നു മോദിയുടെ വിമർശനം.