

നരേന്ദ്രമോദി, താരിഖ് റഹ്മാൻ
ന‍്യൂഡൽഹി: അടുത്തിടെ നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്‍റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേടിയ മിന്നും വിജയത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശിന്‍റെ അടുത്ത പ്രധാനമന്ത്രിയാകാൻ പോകുന്ന താരിഖ് റഹ്മാനെ ഫോണിൽ വിളിച്ചാണ് മോദി അഭിനന്ദിച്ചത്.
താരിഖ് റഹ്മാനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി സമൂഹമാധ‍്യമങ്ങളിൽ കുറിച്ചു. ബംഗ്ലാദേശിന് ഇന്ത‍്യയുടെ പിന്തുണയുണ്ടാകുമെന്നും മോദി എക്സ് കുറിപ്പിലൂടെ വ‍്യക്തമാക്കി.
208 സീറ്റുകളാണ് ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ബിഎൻപിക്ക് ലഭിച്ചത്. അതേസമയം, എതിരാളികളായ ജമാഅത്തെ ഇസ്‌ലാമിക്ക് ആകെ 52 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്.