

നരേന്ദ്രമോദി, ഡോണൾഡ് ട്രംപ്
ന‍്യൂഡൽഹി: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസുമായി വ‍്യാപാര കരാർ ഉണ്ടാകുമെന്ന അഭ‍്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് ഇരുവരുടെയും ഫോൺ സംഭാഷണം.
സുരക്ഷ, സാങ്കേതികവിദ‍്യ, ഊർജം, പ്രതിരോധം, വ‍്യാപാരം എന്നീ മേഖലകളിൽ സഹകരണം വികാസിപ്പിക്കുന്നതിനെ പറ്റി ഇരു നേതാക്കളും ചർച്ച ചെയ്തു.