ചന്ദ്രനെ ചുറ്റാൻ ഇവർ നാലു പേർ

പത്ത് ദിവസത്തെ ചാന്ദ്രദൗത്യമാണു ആർട്ടിമിസ് 2
ചന്ദ്രനെ ചുറ്റാൻ ഇവർ നാലു പേർ

നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍റെ ( നാസ) ചാന്ദ്രദൗത്യമായ ആർട്ടിമിസ് 2 വിലെ ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചു. മൂന്ന് അമെരിക്കക്കാരും ഒരു കനേഡിയൻ ബഹിരാകാശ സഞ്ചാരിയുമാകും ആർട്ടിമിസ് 2 മിഷനിലുണ്ടാകുക. കനേഡിയൻ സ്പേസ് ഏജൻസിയിൽ നിന്നും ജെറമി ഹാൻസൻ, അമെരിക്കക്കാരായ റീഡ് വൈസ്മാൻ, വിക്‌ടർ ഗ്ലോവർ, ക്രിസ്റ്റീന കൊച്ച് എന്നിവരാണു ചന്ദ്രനെ പുൽകാനൊരുങ്ങുന്നത്. അടുത്ത വർഷമാണു ആർട്ടിമിസ് 2 മിഷൻ.

റീഡ് വൈസ്മാനാണ് മിഷൻ കമാൻഡർ. പൈലറ്റായി വിക്‌ടർ ഗ്ലോവറും മിഷൻ സ്പെഷ്യലിസ്റ്റുകളായി ജെറെമി ഹാൻസനും ക്രിസ്റ്റീന കൊച്ചും ദൗത്യത്തെ നയിക്കും. പത്ത് ദിവസത്തെ ചാന്ദ്രദൗത്യമാണു ആർട്ടിമിസ് 2. എന്നാൽ ഈ ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ല. ചന്ദ്രനെ ഭ്രമണം ചെയ്തുള്ള പഠനമാകും നടത്തുക. അടുത്തഘട്ടത്തിൽ, 2025ൽ ചന്ദ്രനിൽ ഇറങ്ങുന്ന മിഷൻ ഉണ്ടാകുമെന്നു നാസ അറിയിക്കുന്നു. അപ്പോളോ കാലഘട്ടത്തിനു ശേഷം ആദ്യമായി ചന്ദ്രൻ മനുഷ്യനിലെത്തുന്ന ദൗത്യമായിരിക്കുമിത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com