ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി രാജി വച്ചു

ഗാസ വെടിനിർത്തൽ കരാറിലുള്ള എതിർപ്പാണ് രാജിയുടെ പിന്നിൽ
Itamar Ben Gvir
ഇറ്റാമര്‍ ബെന്‍ ഗ്വിര്‍
Updated on

ടെല്‍അവീവ്: ഗാസയില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ നടപ്പായതിനു പിന്നാലെ ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ രാജി വച്ചു. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിനെ എതിര്‍ത്ത് തങ്ങളുടെ ക്യാബിനറ്റ് മന്ത്രിമാര്‍ സര്‍ക്കാരിന് രാജി സമര്‍പ്പിച്ചതായി ജൂയിഷ് പവര്‍ പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാറിനെ ‘ഹമാസിന് കീഴടങ്ങല്‍’, ‘നൂറുകണക്കിന് കൊലപാതകികളുടെ മോചനം’, ഗാസ യുദ്ധത്തില്‍ നേട്ടങ്ങള്‍ ഉപേക്ഷിക്കല്‍’ എന്നിങ്ങനെയാണ് ജൂയിഷ് പവര്‍ പാര്‍ട്ടി വിശേഷിപ്പിച്ചത്.

നെതന്യാഹു സര്‍ക്കാരില്‍ നിന്ന് ജൂയൂഷ് പവര്‍ (ഒട്സ്മ യെഹൂദിത്) പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാലും സഖ്യത്തിന് ഭരണം നഷ്ടമാകുകയോ സര്‍ക്കാര്‍ താഴെ വീഴുകയോ ഇല്ല.

ഗാസ മുനമ്പില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ മന്ത്രിസഭ അംഗീകരിച്ചാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഭരണ സഖ്യത്തില്‍ നിന്ന് തന്‍റെ പാര്‍ട്ടി പിന്മാറുമെന്ന് ബെന്‍ ഗ്വിര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, യുദ്ധം പുനരാരംഭിച്ചാല്‍ തന്‍റെ പാര്‍ട്ടി സര്‍ക്കാരിലേക്ക് തിരിച്ചെത്താന്‍ തയാറാണെന്നും ബെന്‍ ഗ്വിര്‍ ജറുസലേമില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com