നൈജീരിയയിൽ വീണ്ടും ക്രൈസ്തവ വംശഹത്യ

നൈജീരിയൻ പീഠഭൂമിയിൽ ഫുലാനി തീവ്രവാദികൾ വധിച്ചത് കുഞ്ഞുങ്ങളടക്കം 13 പേരെ
Another Christian genocide in Nigeria

നൈജീരിയയിൽ വീണ്ടും ക്രൈസ്തവ വംശഹത്യ

credit:X

Updated on

ഇക്കഴിഞ്ഞ ഒക്റ്റോബർ 14ന് വൈകിട്ട് ബാർക്കിൻ ലാഡി ലോക്കൽ ഗവണ്മെന്‍റ് ഏരിയയിലെ റാച്ചസ്, റാവുരു ഗ്രാമങ്ങളിൽ ഇസ്ലാമിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 13 ക്രൈസ്തവർ കൊല്ലപ്പെട്ടു. ഫുലാനി തീവ്രവാദികളാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ അഞ്ചു കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ ഒരു കുട്ടിക്ക് ആറു വയസ് മാത്രമായിരുന്നു പ്രായം.

സോളമൻ ഡങ് ചോജി(43) ഗ്യാങ് ചോജി(29) മാർവലസ് ചോല്ലോം സൺഡേ(8) ന്ത്യാങ് ചോല്ലോം ഡൻജുമ(6)ചോല്ലോം ഡൻജുമ ചോല്ലോം(37)ക്രിസ്റ്റീന ഡാവോ ചൊല്ലോം(27)ദാവോ മല്ലം ചൊല്ലോം(24) സോളമൻ ചുങ്(40)മൂസ ഡങ് ബോട്ട്(32)മഞ്ച മൺഡേ(12) മേരി മൺഡേ(10)കെഫാസ് ഡങ് സാംബോ(29) ജാഫെത്ത് സോളമൻ(14) എന്നിവരാണ് ഫുലാനി ഭീകരരുടെ ക്രൈസ്തവ വംശഹത്യയ്ക്ക് ഇരയായത്.

.

മൃത ശരീരങ്ങൾ ഗ്രാമത്തിൽ ചിതറിക്കിടക്കുകയായിരുന്നു എന്നും അതിജീവിതൻ മാധ്യമങ്ങളോടു വെളിപ്പെടുത്തി. പിറ്റേന്ന് നടന്ന കൂട്ട ശവസംസ്കാരത്തിൽ തദ്ദേശ വാസിയായ ഒരു പാസ്റ്ററുടെ ഹൃദയം നുറുങ്ങുന്ന നിലവിളി ഇപ്പോൾ ലോകമെമ്പാടും മുഴങ്ങുന്നു. കടുത്ത ക്രൈസ്തവ ഉന്മൂലനം മൂലം നൈജീരിയൻ പീഠഭൂമി ഇപ്പോൾ ക്രൈസ്തവരുടെ കൂട്ടക്കുഴിമാടങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.

റാച്ചസ്, റാവുരു ഗ്രാമങ്ങളിലെ ഓരോ വീടുകളും ഫുലാനി തീവ്രവാദികൾ വളഞ്ഞു. വീടുകൾക്ക് തീയിട്ടു നശിപ്പിക്കുകയും ഗ്രാമവാസികളെ വെടി വയ്ക്കുകയും ചെയ്തതായി ഭീകരാക്രമണം അതിജീവിച്ച ഒരാൾ സാക്ഷ്യപ്പെടുത്തുന്നു

പീഠഭൂമി പോലുള്ള മിഡിൽ ബെൽറ്റ് സംസ്ഥാനങ്ങളിലെ ക്രൈസ്തവ കർഷക സമൂഹങ്ങളെ ഫുലാനി തീവ്രവാദികൾ പലപ്പോഴും ആക്രമിക്കുകയും വീടുകളും പള്ളി കെട്ടിടങ്ങളും നശിപ്പിക്കുകയും നിവാസികളെ കൊന്നൊടുക്കുകയും ചെയ്യുന്നു. ഇതിനെതിരെ ആരും ശബ്ദമുയർത്തുന്നില്ലെന്ന നൈജീരിയൻ പാസ്റ്ററുടെ നിലവിളി ലോകം വേദനയോടെയാണ് കേൾക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com