ഫെയ്സ്ബുക്ക് ഉൾപ്പെടെയുളള 26 മാധ്യമങ്ങൾക്ക് നേപ്പാളിൽ‌ വിലക്ക്

ഓഗസ്റ്റ് 28 മുതല്‍ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഏഴു ദിവസത്തെ സമയം നല്‍കിയിരുന്നു നേപ്പാൾ സർക്കാർ.
Nepal bans 26 media outlets, including Facebook

ഫെയ്സ്ബുക്ക് ഉൾപ്പെടെയുളള 26 മാധ്യമങ്ങൾക്ക് നേപ്പാളിൽ‌ വിലക്ക്

Updated on

കാഠ്മണ്ഡു: ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ് ആപ്പ്, യൂട്യൂബ്, എക്സ് ഉൾപ്പെടെയുളള 26 സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് നേപ്പാളിൽ നിരോധനം ഏർപ്പെടുത്തി. സമയ പരിമിതിക്കുളളിൽ വിവര വിനിമയ - സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് നടപടി. സുപ്രീംകോടതി നിർദേശത്തിനുസൃതമായി വ്യാഴാഴ്ച നടന്ന കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്ങ്, നേപ്പാൾ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി, ടെലികോം ഓപ്പറേറ്റർമാർ, ഇന്‍റർനെറ്റ് സേവന ദാതാക്കൾ തുടങ്ങിയവരുടെ യോഗത്തിലാണ് തീരുമാനം.

ഓഗസ്റ്റ് 28 മുതല്‍ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഏഴു ദിവസത്തെ സമയം നല്‍കിയിരുന്നു നേപ്പാൾ സർക്കാർ. ബുധനാഴ്ച രാത്രി സമയപരിധി അവസാനിച്ചപ്പോഴും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, യൂട്യൂബ്, എക്‌സ് എന്നിവയുള്‍പ്പെടെ പ്ലാറ്റ്ഫോമുകളൊന്നും അപേക്ഷ സമര്‍പ്പിച്ചില്ല.

എന്നാൽ ടെലഗ്രാം, ഗ്ലോബല്‍ ഡയറി എന്നിവ രജിട്രേഷനായി അപേക്ഷിച്ചിട്ടുണ്ടെന്നും അതിന്‍റെ അംഗീകാര പ്രക്രിയയിലാണെന്നും മന്ത്രാലയം അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com