

നേപ്പാളിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഇന്ത്യയിലും പ്രകമ്പനം
representative image
കാഠ്മണ്ഡു: നേപ്പാളിലെ കോശി പ്രവിശ്യയിൽ റിക്റ്റർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച രാവിലെ 7 മണിയോടെയായിരുന്നു ഭൂചലനം. ആളുകൾ ഭയന്ന് പുറത്ത് ഓടി. നേപ്പാളിന് പുറമേ ഇന്ത്യ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിലും ഇതിന്റെ പ്രകമ്പനമുണ്ടായി.
ഇതിനുപുറമെ, ചൊവ്വാഴ്ച പുലർച്ചെ 3:39-ഓടെ അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ 2.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഈ രണ്ടു ഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.