നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ‍്യ 469 ആയി, 285 ഇന്ത‍്യൻ പൗരന്മാരെ കാണാതായി

കാണാതായവരിൽ 33 മലയാളികളുണ്ട്
nepal flash flood update

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ‍്യ 469 ആയി, 285 ഇന്ത‍്യൻ പൗരന്മാരെ കാണാതായി

Updated on

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ‍്യ 469 ആയി ഉയർന്നു. 285 ഇന്ത‍്യൻ പൗരന്മാരെ കാണാതായി. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി വിദേശകാര‍്യ മന്ത്രാലയം അറിയിച്ചു. 33 മലയാളികൾ ഉൾപ്പടെ 285 ഇന്ത‍്യക്കാരെയാണ് ഇനി കണ്ടെത്താനുള്ളത്.

തൃശൂലി പ്രൊജക്റ്റിലെ ജീവനക്കാരായ 63 പേരെയും തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെയും കഴിഞ്ഞ ദിവസം തന്നെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ബംഗാളിൽ നിന്നുള്ള 37 പേർ അടങ്ങുന്ന സംഘത്തെ പറ്റി വിവരമില്ല.

ചൈന അതിർത്തിയിൽ 200 പേർ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര‍്യ മന്ത്രാലയം പറഞ്ഞു. തെരച്ചിലിനു വേണ്ടി പ്രത‍്യേക സംഘത്തെ ഇന്ത‍്യ അയച്ചേക്കും.

logo
Metro Vaartha
www.metrovaartha.com