''ചുമതലയേറ്റത് അധികാരം രുചിക്കാനല്ല, ആറുമാസത്തിലധികം തുടരില്ല'': സുശീല കർക്കി

സെപ്റ്റംബർ 8 ന് മരിച്ചവരെയെല്ലാം രക്തസാക്ഷികളി പ്രഖ്യാപിക്കും
nepal interim pm declares six month limit and says not here to taste power

സുശീല കാര്‍ക്കി

Updated on

കാഠ്മണ്ഡു: നേപ്പാൾ ഇടക്കാല പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിനു പിന്നാലെ നിലപാട് വ്യക്തമാക്കി സുശീല കർക്കി. തന്‍റെ ഭരണകൂടം ചുമതലയേറ്റത് അധികാരം രുചിക്കാനല്ല. രാജ്യത്ത് സ്ഥിരത കൊണ്ടുവന്ന് 6 മാസത്തിനകം പുതിയ തെരഞ്ഞെടുപ്പിന് രാജ്യത്തെ സജ്ജമാക്കാനുമാണെന്ന് സുശീല പറഞ്ഞു.

ഇത്രയധികം നീണ്ടുനിന്ന പ്രതിഷേധം നേപ്പാളിൽ ആദ്യമാണ്. സാമ്പത്തിക സമത്വവും അഴിമതി നിർമാർജനവുമാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നതെന്നു സുശീല കർക്കി പറഞ്ഞു. സെപ്റ്റംബർ 8 ന് മരിച്ചവരെയെല്ലാം രക്തസാക്ഷികളാക്കുമെന്നും ഒരോരുത്തവരുടെയും കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും പരുക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ചയാണ് നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ജെൻ സി പ്രക്ഷേഭം ശക്തമായതിനു പിന്നാലെ പ്രധാനമന്ത്രിയായിരുന്ന കെ.പി. ഒലി ശർമ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടക്കാല പ്രധാനമന്ത്രിയായി സുശീല കർക്കിയെ തെരഞ്ഞെടുത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com