
'ജെൻ സി' പ്രക്ഷോഭത്തിനിടെ ജയിൽ ചാടി ഇന്ത‍്യയിലേക്ക് കടക്കാൻ ശ്രമം; പ്രതികൾ പിടിയിൽ
കാഠ്മണ്ഡു: നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിനിടെ ജയിൽ ചാടി ഇന്ത‍്യയിലേക്ക് കടക്കാൻ ശ്രമിച്ചവർ പിടിയിൽ. അഞ്ചു പേരെയാണ് എസ്എസ്ബി പിടികൂടിയത്. ഇന്ത‍്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവർ പിടിയിലായത്. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗർ അതിർത്തിയിലൂടെയാണ് ഇവർ ഇന്ത‍്യയിലേക്ക് കടക്കാൻ ശ്രമിച്ചത്.
സമൂഹമാധ‍്യമങ്ങൾ നിരോധിച്ചതിനെത്തുടർന്നായിരുന്നു നേപ്പാളിൽ പ്രക്ഷോഭമുണ്ടായത്. പ്രക്ഷോഭത്തിൽ 21 പേർ കൊല്ലപ്പെടുകയും 400ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.