നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭം; സോഷ്യൽ മീഡിയ നിരോധനം മാത്രമല്ല കാരണം!!

രജിസ്റ്റർ ചെയ്യാത്ത 26 പ്ലാറ്റ്ഫോമുകളാണ് വെള്ളിയാഴ്ച മുതൽ നേപ്പാളിൽ നിരോധിച്ചിരിക്കുന്നത്
nepali gen z protests reason

നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭം; സോഷ്യൽ മീഡിയ നിരോധനം മാത്രമല്ല കാരണം!!

Updated on

നേപ്പാളിൽ സമൂഹമാധ്യമങ്ങളുടെ നിരോധനത്തിന് പിന്നാലെ ആയിരങ്ങളായ യുവ പൗരന്മാർ നിരത്തിലിറങ്ങി പ്രതിഷേധം അഴിച്ചു വിട്ടതോടെ 16 ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പ്രക്ഷോഭക്കാർ കർഫ്യു ലംഘിക്കുകയും നിരോധിത മേഖലകളിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ സർക്കാർ സൈന്യത്തെ വിന്യസിച്ചു. പ്രക്ഷോഭകർക്കെതിരേ പൊലീസ് ജലപീരങ്കികളും കണ്ണീർ വാതകവും റബ്ബർ വെടിയുണ്ടകളും പ്രയോഗിച്ചു. ചില പ്രതിഷേധകാരികൾ പാർലമെന്‍റ് വളപ്പിനുള്ളിലേക്കും അതിക്രമിച്ചു കയറിയിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ഇപ്പോൾ രാജ്യത്തിന്‍റെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

രജിസ്റ്റർ ചെയ്യാത്ത 26 പ്ലാറ്റ്ഫോമുകളാണ് വെള്ളിയാഴ്ച മുതൽ നേപ്പാളിൽ നിരോധിച്ചിരിക്കുന്നത്. ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതിനെത്തുടർന്ന് ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ സൈറ്റുകളാണ് നിരോധിച്ചത്.

കഴിഞ്ഞ വർഷത്തെ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. സോഷ്യൽ മീഡിയ ഭീമന്മാരോട് ഒരു കോൺടാക്റ്റ് പോയിന്‍റ് സ്ഥാപിക്കാനും ഒരു റസിഡന്‍റ് ഗ്രീവൻസ് ഹാൻഡ്‌ലിങ് ഓഫീസറെയും കംപ്ലയൻസ് ഓഫീസറെയും നാമനിർദേശം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധത്തിന് പിന്നിൽ...

എന്നാൽ പ്രതിഷേധത്തിന് പിന്നിലെ കാരണം ഇതുമാത്രമല്ലെന്ന് യുവാക്കൾ പറയുന്നു. നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനത്തിനെതിരായ പ്രകടനങ്ങൾ പിന്നീട് അഴിമതി വിരുദ്ധ പ്രതിഷേധമായി മാറുകയായിരുന്നു.

സോഷ്യൽ മീഡിയ നിരോധനമാണ് പ്രതിഷേധത്തിലേക്ക് പ്രേരിപ്പിച്ചതെങ്കിലും പക്ഷേ ഞങ്ങൾ ഇവിടെ ഒത്തുകൂടിയതിന്‍റെ ഒരേയൊരു കാരണം അതല്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. നേപ്പാളിൽ സ്ഥാപനവൽക്കരിക്കപ്പെട്ട കെ.പി. ശർമ ഒലി സർക്കാരിന്‍റെ അഴിമതിക്കെതിരേയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നതെന്ന് അവർ പറയുന്നു.

"സർക്കാരിന്‍റെ സ്വേച്ഛാധിപത്യ നടപടിക്കെതിരേയാണ് ഈ പ്രതിഷേധം. ഇതുവരെയുള്ളവർ എല്ലാം സഹിച്ചു. എന്നാൽ ഈ ദുർഭരണവും സ്വേച്ഛാധിപത്യ നിലപാടുകളും ഞങ്ങളുടെ കാലത്ത് തന്നെ അവസാനിക്കണം. അത് അടുത്ത തലമുറയിലേക്ക് പോവരുത്. നേതാക്കളുടെ പുത്രന്മാർക്കും പുത്രിമാർക്കും ശോഭനമായ ഭാവി ഉണ്ടാകുമ്പോൾ, ഞങ്ങളുടെ ഭാവി എവിടെ?'' - 20 കാരനായ വിദ്യാർഥി പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com