സഹപ്രവർത്തകയുമായി പ്രണയ ബന്ധം; സിഇഒയെ പുറത്താക്കി നെസ്‌ലെ

ലോറന്‍റ് ഫ്രിക്സിനെയാണ് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും പുറത്താക്കിയത്
nestle ceo fired over romantic relationship on colleague

ലോറന്‍റ് ഫ്രിക്സ്

Updated on

സ്വിസർലാൻഡ്: സഹപ്രവർത്തകയുമായുള്ള ബന്ധം കണ്ടെത്തിയതിനു പിന്നാലെ സിഇഒയെ പുറത്താക്കി നെസ്‌ലെ (മൾട്ടിനാഷണൽ ഫുഡ് ആൻഡ് ഡ്രിങ്ക് പ്രോസസിങ് കോൺഗ്ലോമറേറ്റ് കോർപ്പറേഷൻ). ലോറന്‍റ് ഫ്രിക്സിനെയാണ് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും പുറത്താക്കിയത്.

നെസ്‌ലെയുടെ ബിസിനസ് പെരുമാറ്റച്ചട്ടം ലംഘിച്ച് ജീവനക്കാരിയുമായി വെളിപ്പെടുത്താത്ത പ്രണയബന്ധം കണ്ടെത്തിയിരുന്നു. പിന്നാലെ നെസ്‌ലെയുടെ ബോർഡ് ചെയർമാൻ പോൾ ബൾക്കയുടെയും ലീഡ് ഡയറക്‌ടർ പാബ്ലോ ഇസ്ലയുടെയും നേതൃത്വത്തിൽ അന്വേഷണം നടത്തിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഫ്രീക്സിന് 2024 സെപ്റ്റംബറിലാണ് സിഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. പുറത്താക്കിയ ലോറന്‍റ് ഫ്രിക്സിന് പകരക്കാരനായി നെസ് പ്രെസ്സോ മേധാവി ഫിലിപ്പ് നവ്രാറ്റിൽ ചുമതലയേറ്റു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com