നെതന്യാഹു സർക്കാർ പ്രതിസന്ധിയിലേക്ക്

യെഷീവ വിദ്യാർഥികളെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കാത്തതാണ് കാരണം
Netanyahu administration faces political crisis

നെതന്യാഹു ഭരണകൂടം രാഷ്ട്രീയ പ്രതിസന്ധിയിലേയ്ക്ക്

getty image

Updated on

ടെൽ അവീവ്: ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള ഇസ്രയേലിലെ സർക്കാർ രാഷ്ട്രീയ പ്രതിസന്ധിയിലെന്നു സൂചന. ഭരണ മുന്നണിയിലെ രണ്ടു സഖ്യ കക്ഷികൾ പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചതോടെയാണ് ഇസ്രയേൽ വൻ രാഷ്ട്രീയ പ്രതിസന്ധിയിലേയ്ക്കു നീങ്ങുന്നത്.

നെതന്യാഹു സർക്കാരിന്‍റെ പ്രധാന സഖ്യ കക്ഷിയായ യുണൈറ്റഡ് തോറ ജൂദായിസത്തിന്‍റെ രണ്ടു വിഭാഗങ്ങൾ സഖ്യം ഉപേക്ഷിക്കാൻ തീരുമാനിച്ചതാണ് പ്രതിസന്ധിക്കു കാരണം.ഇവർ തീവ്ര യാഥാസ്ഥിതിക വാദികളാണ്.

യെഷീവ വിദ്യാർഥികളെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്ന ഇവരുടെ ആവശ്യം നടപ്പാക്കാനായി ബിൽ പാസാക്കണമെന്ന ആവശ്യം ഈ സഖ്യ കക്ഷികൾ മുന്നോട്ട് വച്ചിരുന്നു.

എന്നാൽ ഇതിന് നെതന്യാഹു തയാറാകുന്നില്ലെന്നു പറഞ്ഞാണ് ഇവർ സഖ്യത്തിൽ നിന്നും പിൻവാങ്ങുന്നത്. ഇവർ പിന്തുണ പിൻവലിക്കുന്നതോടെ സർക്കാരിനു ചെറിയ ഭൂരിപക്ഷം മാത്രമാകും. നിലവിൽ ഗാസയിലെ യുദ്ധത്തെ തുടർന്ന് കൂടുതൽ സൈനികരെ ആവശ്യമുള്ള അവസ്ഥയിലാണ് ഇസ്രയേൽ.

യുണൈറ്റഡ് തോറ ജൂദായിസത്തെ സഖ്യത്തിൽ വീണ്ടും എത്തിക്കാനുള്ള ശ്രമവും സജീവമാണ്. ദൈവം കനിഞ്ഞാൽ സഖ്യം വിട്ടു പോയവരെ തിരിച്ചെത്തിക്കാൻ സാധിക്കുമെന്ന ലിക്കുഡ് പാർട്ടി നേതാവും മന്ത്രിയുമായ മികി സോഹറിന്‍റെ പ്രതികരണം ഈ സൂചനയാണ് നൽകുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com