ഖമനേയിയെ വധിക്കാൻ നെതന‍്യാഹു നേരത്തെ തന്നെ പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്
netanyahu planned killing of khamenei earlier says israel defence minister

ഇസ്രയേൽ കാറ്റ്സ്

Updated on

ടെൽ അവീവ്: ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയെ വധിക്കാൻ നേരത്തെ തന്നെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു പദ്ധതിയിട്ടിരുന്നതായി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം അവസരമായി കണ്ട് യുഎസുമായി ചേർന്ന് പദ്ധതി ഉടനെ നടപ്പിലാക്കുകയായിരുന്നുവെന്ന് അദ്ദേഹം വ‍്യക്തമാക്കി.

മാധ‍്യമങ്ങളോട് സംസാരിക്കവെയാണ് കാറ്റ്സ് ഇക്കാര‍്യങ്ങൾ വെളിപ്പെടുത്തിയത്. ആദ‍്യമായാണ് ഒരു രാജ‍്യത്തെ ഉന്നത ഭരണാധികാരി വ‍്യോമാക്രമണത്തിലൂടെ കൊല്ലപ്പെടുന്നത്. ഇത് വലിയ തോതിൽ സംഘർഷങ്ങൾക്കും യുദ്ധ സമാന അന്തരീക്ഷത്തിനും വഴിയൊരുക്കി.

ഇസ്രയേൽ, ഇറാഖ്, ഗൾഫ് മേഖലകളിലേക്ക് ഇറാൻ ആക്രമണം വ‍്യാപിച്ചു. ലെബനനിൽ ഇറാന്‍റെ സഖ‍്യകക്ഷിയായ ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേൽ ആക്രമണം നടത്തി. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുക എന്ന ലക്ഷ‍്യത്തോടെയാണ് ഇസ്രയേലും- യുഎസും ആക്രമണം അഴിച്ചുവിട്ടതെന്ന് റിപ്പോർട്ടുകളുണ്ട്.

logo
Metro Vaartha
www.metrovaartha.com