
ഇറാൻ ആക്രമണം; നെതന്യാഹു രാജ്യം വിട്ടതായി റിപ്പോർട്ടുകൾ
ജറുസലേം: ഇറാൻ ആക്രമണത്തിനു പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യം വിട്ടെന്നു റിപ്പോർട്ട്. ഗ്രീസിലെ ഏഥൻസിൽ അഭയം തേടിയതായാണ് വിവരം. നെതന്യാഹുവിന്‍റെ ഔദ്യോഗിക വിമാനമായ വിങ് ഓഫ് സിയോൺ രണ്ട് ഫൈറ്റർ ജെറ്റുകളുടെ അകമ്പടിയോടെ പോകുന്നതിന്‍റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിടുണ്ട്.
വെള്ളിയാഴ്ച രാത്രിയോടെയാണ് ഇറാൻ ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 2 പേർ കൊല്ലപ്പെടുകയും എഴുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ യുഎസുമായുള്ള ആണവ ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. ഇറാനെതിരായ ആക്രമണത്തിൽ യുഎസ് ഇസ്രയേലിനെ പിന്തുണയ്ക്കുന്നുണ്ടെന്നും, യുഎസിന്‍റെ പിന്തുണയില്ലാതെ ഇസ്രയേലിന് ആക്രമണം നടത്താനാവില്ലെന്നുമാണ് ഇറാൻ ആരോപിക്കുന്നത്.