ഷാർജ: ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫായി മേജർ ജനറൽ അബ്ദുള്ള മുബാറക് ബിൻ ആമിറിനെ നിയമിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷേഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
പൊലീസ് മേധാവിയെ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും നിയമിച്ചിട്ടുണ്ട്.
പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ച മേജർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സരി അൽ ഷംസിക്ക് സ്തുത്യർഹമായ സേവനത്തെ മുൻനിർത്തി പൊലീസ് മെഡൽ നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കി.