ഏഷ്യയിലുടനീളം വീണ്ടും കൊവിഡ് പടരുന്നു; ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

5 വർഷം മുമ്പ് ലോകത്തെ നിശ്ചലമാക്കിയ അത്രയും തീവ്രമല്ല ഇപ്പോഴത്തെ സ്ഥിതിയെങ്കിലും, വൈറസ് പടരുന്നതായി റിപ്പോർട്ട്
new covid-19 wave spread across the asia

ഏഷ്യയിലുടനീളം വീണ്ടും കൊവിഡ് 19 പടരുന്നു; ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

Updated on

ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡ് 19 ന്‍റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. ഹോങ്കോങ്ങിലെയും സിംഗപ്പുരിലെയും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

ഹോങ്കോങ് ആരോഗ്യ സംരക്ഷണ കേന്ദ്രത്തിലെ കമ്മ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ച് തലവനായ ആൽബർട്ട് ഓ നഗരത്തിലെ കൊവിഡ് കേസുകൾ ഉയരുകയാണെന്ന് അറിയിച്ചു.

മേയ് 3 വരെയുള്ള ആഴ്ചയിൽ 31 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗുരുതരമായ കേസുകളും മരണസംഖ്യയും ഏറ്റവും ഉയർന്ന നിലയിലാണുള്ളത്. 5 വർഷം മുമ്പ് ലോകത്തെ നിശ്ചലമാക്കിയ അത്രയും തീവ്രമല്ല ഇപ്പോഴത്തെ സ്ഥിതിയെങ്കിലും വൈറസ് പടരുന്നതായും രോഗ ലക്ഷണങ്ങളുമായി കൂടുതൽ പേർ ഹോങ്കോങിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നുണ്ടെന്നും ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

ഏഷ്യയിലെ തിരക്കേറിയ നഗരങ്ങളിലൊന്നായ സിംഗപ്പുരിലും കൊവിഡ് 19 കേസുകളുടെ വർധനവ് റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ഈ മെയ് മാസം മുതൽ കൊവിഡ് കേസുകൾ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു തുടങ്ങി. മുൻ ആഴ്ചയെ അപേക്ഷിച്ച് മെയ് 3 ന് അവസാനത്തെ ആഴ്ചയിൽ 14,200 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

മുൻ ആഴ്ചയെ അപേക്ഷിച്ച് 28% വർധനവാണ് രേഖപ്പെടുത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഏകദേശം 30% വർധിച്ചു. പ്രതിരോധശേഷി കുറയുന്നതിന്‍റെ പ്രതിഫലനമായിരിക്കാം ഈ വർധനവെന്ന് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു. വൈറസ് വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ഇത് ഗുരുതരമായ രോഗത്തിലേക്ക് നയിക്കുന്നു എന്നോ, കൊവിഡിന്‍റെ തന്നെ മറ്റൊരു വകഭേദമാണെന്നോ തെളിയിക്കുന്നില്ലെന്നാണ് വിവരം.

സിംഗപ്പുരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏഷ്യയിലുടനീളം, കൊവിഡ് 19 കേസുകൾ മാസങ്ങളായി റിപ്പോർട്ട് ചെയ്യുന്നു എന്നാണ് ബ്ലൂംബെർഗിന്‍റെ റിപ്പോർട്ടിലുള്ളത്. ബൂസ്റ്റർ ഷോട്ടുകൾ, വാക്സിനേഷൻ എന്നിവ സ്വീകരിക്കേണ്ടവരോടും ഇത് എത്രേയും പെട്ടന്ന് എടുക്കാൻ ആരോഗ്യ അധികൃതർ അറിയിച്ചു. ഹോങ്കോംഗ് പോപ്പ് താരം ഈസൺ ചാൻ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെതുടർന്ന് അദ്ദേഹത്തിന്‍റെ തായ്‌വാൻ പ്രോഗ്രാമുകൾ മാറ്റിവച്ചതായി അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ചൈനയിലും കൊവിഡിന്‍റെ പുതിയൊരു തരംഗം പടരുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മേയ് 4 വരെയുള്ള 5 ആഴ്ചകളിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികമായെന്നാണ് റിപ്പോർട്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com