അമെരിക്കൻ പൗരത്വത്തിന് ഇനി പുതിയ മാനദണ്ഡങ്ങൾ

അപേക്ഷകരുടെ സ്വഭാവം, സാമൂഹിക നിയമങ്ങൾ പാലിക്കാനുള്ള കഴിവ്, സമൂഹത്തിനു നൽകിയ സംഭാവനകൾ എന്നിവയെല്ലാം ഇതിൽ പരിഗണിക്കും.
New criteria for American citizenship

അമെരിക്കൻ പൗരത്വത്തിന് ഇനി പുതിയ മാനദണ്ഡങ്ങൾ

getty image

Updated on

ഡാളസ്: അമെരിക്കൻ പൗരത്വം നേടാൻ അപേക്ഷിക്കുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്(USCIS). യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറത്തിറക്കിയ പുതിയ നയപരമായ മെമ്മോറാണ്ടം (PM-602-0188) അനുസരിച്ച് അപേക്ഷകരുടെ നല്ല സ്വഭാവം കൂടി പൗരത്വത്തിനായി പരിഗണിക്കും.

അപേക്ഷകരുടെ സ്വഭാവം, സാമൂഹിക നിയമങ്ങൾ പാലിക്കാനുള്ള കഴിവ്, സമൂഹത്തിനു നൽകിയ സംഭാവനകൾ എന്നിവയെല്ലാം ഇതിൽ പരിഗണിക്കും. ഇതിലൂടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവർ എന്നതിലപ്പുറം നല്ല രീതിയിൽ ജീവിച്ച വ്യക്തിയാണോ എന്ന് കൂടുതൽ സമഗ്രമായി വിലയിരുത്താൻ ഉദ്യോഗസ്ഥർക്കു സാധിക്കും.

പുതിയ മാനദണ്ഡം അനുസരിച്ച് നല്ല സ്വഭാവമായി പരിഗണിക്കുന്ന ചില കാര്യങ്ങൾ താഴെക്കൊടുക്കുന്നു:

  • യുഎസിൽ സ്ഥിരമായുള്ള സാമൂഹിക പങ്കാളിത്തവും സംഭാവനകളും.

  • കുടുംബ കാര്യങ്ങളിലുള്ള ഉത്തരവാദിത്വം.

  • വിദ്യാഭ്യാസ യോഗ്യത.

  • സ്ഥിരവും നിയമപരവുമായ തൊഴിൽ ചരിത്രം.

  • യുഎസിൽ നിയമപരമായി താമസിച്ച കാലയളവ്.

  • നികുതി ബാധ്യതകളും സാമ്പത്തിക ഉത്തരവാദിത്തങ്ങളും കൃത്യമായി പാലിക്കുന്നത്.

പുതിയ നയ പ്രകാരം അപേക്ഷകരുടെ പോസിറ്റീവ് വശങ്ങൾക്കും സംഭാവനകൾക്കും കൂടുതൽ ഊന്നൽ നൽകും. ഇത് പൗരത്വം അപേക്ഷിക്കുന്നവരുടെ കാര്യത്തിൽ ഒരു സമഗ്രമായ സമീപനം ഉറപ്പാക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com